ജയ്പൂര്‍– വിവാഹ വാഗ്ദാനം നല്‍കി 25ഓളം ആളുകളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ ആഭരണങ്ങളും പണവുമായി കടന്നു കളഞ്ഞ യുവതി അറസ്റ്റില്‍. ഓരോ തവണ തട്ടിപ്പ് നടത്തുമ്പോഴും പുതിയ പേരും വ്യക്തിത്വവും സ്വീകരിച്ചാണ് ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നത്. ഒടുവില്‍ പ്രതിയെ കണ്ടെത്തിയ പോലീസ് വളരെ തന്ത്രപരമായി കുടുക്കുകയായിരുന്നു.
ഓരോ നാടുകളിലും പോവുകയും താമസിക്കുന്ന വീടിനടുത്തുള്ള ആളുകളുമായി സൗഹൃദം സ്ഥാപിക്കുകയും അവരുടെ ചിത്രങ്ങളും പ്രൊഫൈലുകളും പുരുഷന്മാര്‍ക്ക് അയച്ചു കൊടുക്കുകയും ചെയ്യും. തൊഴില്‍ രഹിതനായ ഒരു സഹോദരന്‍ മാത്രമാണ് തനിക്കുള്ളതെന്നും ഒറ്റയ്ക്കാണ് താമസമെന്ന് ആളുകളെ വിശ്വസിപ്പിക്കും. ശേഷം വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നും സാമ്പത്തിക പ്രയാസം കാരണമാണ് അതില്‍ നിന്ന് പിന്തിരിയാന്‍ കാരണമെന്നും പറഞ്ഞ് സ്‌നേഹം പിടിച്ചുപറ്റും.
പിന്നീട് വിവാഹ നിശ്ചയം നടത്തുകയും വിവാഹ സമ്മത പത്രം തയ്യാറാക്കുകയും ചെയ്യും. പിന്നീട് വരന്റെ വീട്ടിലെ എല്ലാ ആളുകളോടും മാന്യമായി പെരുമാറുന്നത് പോലെ അഭിനയിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഭക്ഷണത്തില്‍ മയക്കാനുള്ള എന്തെങ്കിലും കലര്‍ത്തി ആഭരണങ്ങളും പണവും കലര്‍ത്തി കൈക്കലാക്കി ഒളിച്ചോടുന്നതാണ് ഇവരുടെ രീതി. ഏപ്രില്‍ 20ന് സവായ് മധോപൂര്‍ നിവാസിയായ വിഷ്ണു ശര്‍മ അനുരാധയെ വിവാഹം കഴിച്ചു. ബ്രോക്കര്‍ വഴി വിവാഹം നടത്തിയത്.
വിവാഹം കഴിഞ്ഞ് രണ്ടാഴ്ചക്കുള്ളില്‍ അനുരാധ വരന്റെ വീട്ടില്‍ വീട്ടില്‍ നിന്ന് 1.25 ലക്ഷം രൂപയുടെ ആഭരണങ്ങളും 30000 രൂപയും വിലപിടിപ്പുള്ള മൊബൈല്‍ ഫോണും കവര്‍ന്ന് ഒളിച്ചോടി. പിന്നീട് വിഷ്ണു പോലീസില്‍ പരാതിപ്പെട്ടു. വിഷ്ണു പങ്കുവെച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സവായ് മധോപൂര്‍ പോലീസ് അനുരാധയ്ക്ക് വേണ്ടി കെണിയൊരുക്കുകയായിരുന്നു. ഒരു കോണ്‍സ്റ്റബിളിനെ വരനായി നിര്‍ത്തിയാണ് പോലീസ് ഇവരെ ട്രാപ്പിലാക്കിയത്. ഭോപ്പാലില്‍ വെച്ചാണ് അനുരാധയെ അറസ്റ്റ് ചെയ്തത്.