ഇംഫാല്‍: മണിപ്പുര്‍ മുഖ്യമന്ത്രി സ്ഥാനം എന്‍ ബിരേന്‍ സിങ് രാജി വച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഡല്‍ഹിയിലെത്തി കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെയാണ് ബിരേന്‍ സിങ് രാജി വച്ചത്. ഗവര്‍ണറെ കണ്ട് അദ്ദേഹം രാജിക്കത്ത് കൈമാറി.
ഇന്ന് രാവിലെ അദ്ദേഹം ഡല്‍ഹിയിലെത്തി അമിത് ഷായടക്കമുള്ള ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കഴിഞ്ഞ ഒന്നര വര്‍ഷത്തിനു മുകളിലായി സംസ്ഥാനത്ത് അരങ്ങേറുന്ന വംശീയ കലാപം അവസാനിപ്പിക്കാന്‍ കഴിയാത്തതാണ് രാജിയിലേക്ക് നയിച്ചിരിക്കുന്നത്. പാര്‍ട്ടിക്കുള്ളില്‍ തന്നെ മുഖ്യമന്ത്രിക്കെതിരെ അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group