Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, October 26
    Breaking:
    • അമിത്ഷാക്ക് എതിരായ പരാമർശത്തിൽ രാഹുൽ ഗാന്ധിയെ കുറ്റവിമുക്തനാക്കി
    • കണ്ണഞ്ചിക്കുന്ന അത്ഭുതം ഉടൻ തുറക്കും; ലോകത്തിലെ ആദ്യ 24 കാരറ്റ് സ്വർണ നടപ്പാതയുമായി ദുബായ്
    • മദ്യലഹരിയിൽ യുവാവ് ഓടിച്ച കാറിടിച്ച് അധ്യാപകൻ മരിച്ചു; സുഹൃത്തിന് ഗുരുതര പരിക്ക്
    • യു.എൻ സെക്രട്ടറി ജനറൽ പദവി: ലാന നുസൈബയുടെ നാമനിർദ്ദേശത്തിനെതിരായ ഖാലിബാഫിന്റെ വിമർശനം തള്ളി യു.എ.ഇ
    • ഹോർമുസിലെ പ്രധാന കപ്പൽ പാതകൾ മൈൻമുക്തമെന്ന്; വാണിജ്യ കപ്പലുകളുടെ ഗതാഗതം സജീവമാകുന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    എയര്‍ ഇന്ത്യാ ജീവനക്കാരുടെ സമരം പൊതുജനങ്ങളെയും കമ്പനിയുടെ സത്‌പേരിനെയും ബാധിച്ചെന്ന് എയര്‍ ഇന്ത്യ മാനേജ്‌മെന്റ്

    ഡെസ്‌ക്By ഡെസ്‌ക്09/05/2024 India 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂദല്‍ഹി – ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാന സര്‍വ്വീസുകള്‍ റദ്ദാക്കേണ്ടി വന്ന സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ എയര്‍ ഇന്ത്യ മാനേജ്‌മെന്റ്. സമരം ചെയ്ത ക്യാബിന്‍ ക്രൂ ജീവനക്കാരില്‍ ചിലരെ പിരിച്ചുവിട്ടിട്ടുണ്ട്. വിമാന സര്‍വീസുകളെ ബാധിക്കണമെന്ന പൊതു ഉദ്ദേശത്തോടെ അവധി എടുത്തുെവെന്നും നടപടി പൊതുജനങ്ങളെയും കമ്പനിയുടെ സത്‌പേരിനെയും ബാധിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെടുത്തിരിക്കുന്നത്.
    പ്രശ്‌ന പരിഹാരത്തിനായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് മാനേജ്‌മെന്റ് കമ്പനി സി ഇ ഒ ആലോക് സിംഗ് ക്യാബിന്‍ ക്രൂ പ്രതിനിധികളുമായി ഇന്ന് ഗുഡ്ഗാവില്‍ ചര്‍ച്ച നടത്തും. മെയ് 13 വരെ പ്രതിസന്ധി തുടര്‍ന്നേക്കും. ഓരോ ദിവസത്തെയും 40 ഓളം സര്‍വീസുകള്‍ റദ്ദാക്കേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. ഇന്നലെ 91 ഫ്‌ലൈറ്റുകളാണ് റദ്ദാക്കിയത്, 102 സര്‍വീസുകളാണ് വൈകിയത്.

    ജീവനക്കാര്‍ കൂട്ടത്തോടെ സിക്ക് ലീവെടുത്തതോടെ ഷെഡ്യൂള്‍ ചെയ്ത വിമാനയാത്രയെ ബാധിച്ചു. ജോലിയില്‍ നിന്ന് ഒരുവിഭാഗം ജീവനക്കാര്‍ വിട്ടുനിന്നതിന് പിന്നില്‍ ന്യായമായ കാരണങ്ങളൊന്നുമില്ലെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ഇതിന്റെ ഫലമായി ധാരാളം വിമാനങ്ങള്‍ റദ്ദാക്കേണ്ടിവന്നു. അതുവഴി മുഴുവന്‍ ഷെഡ്യൂളും തടസ്സപ്പെട്ടു, ഇത് യാത്രക്കാര്‍ക്ക് വളരെയധികം അസൗകര്യമുണ്ടാക്കി. ഈ പ്രവൃത്തിയുടെ ഭാഗമായി പൊതുതാല്‍പ്പര്യത്തെ അട്ടിമറിക്കുക മാത്രമല്ല, കമ്പനിക്ക് നാണക്കേടുണ്ടാക്കിയെന്നും പ്രശസ്തിയെ ബാധിക്കുകയും പണനഷ്ടം ഉണ്ടാക്കിയതായും കമ്പനി വ്യക്തമാക്കി. ജീവനക്കാര്‍ക്ക് ബാധകമായ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ലിമിറ്റഡ് എംപ്ലോയീസ് സര്‍വീസ് റൂളുകളും ലംഘിക്കുന്നതാണെന്ന് കമ്പനി ചൂണ്ടിക്കാട്ടി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Air India Management Company Effected Public Reputation Strike of Employees
    Latest News
    അമിത്ഷാക്ക് എതിരായ പരാമർശത്തിൽ രാഹുൽ ഗാന്ധിയെ കുറ്റവിമുക്തനാക്കി
    26/10/2026
    കണ്ണഞ്ചിക്കുന്ന അത്ഭുതം ഉടൻ തുറക്കും; ലോകത്തിലെ ആദ്യ 24 കാരറ്റ് സ്വർണ നടപ്പാതയുമായി ദുബായ്
    26/10/2026
    മദ്യലഹരിയിൽ യുവാവ് ഓടിച്ച കാറിടിച്ച് അധ്യാപകൻ മരിച്ചു; സുഹൃത്തിന് ഗുരുതര പരിക്ക്
    26/10/2026
    യു.എൻ സെക്രട്ടറി ജനറൽ പദവി: ലാന നുസൈബയുടെ നാമനിർദ്ദേശത്തിനെതിരായ ഖാലിബാഫിന്റെ വിമർശനം തള്ളി യു.എ.ഇ
    26/10/2026
    ഹോർമുസിലെ പ്രധാന കപ്പൽ പാതകൾ മൈൻമുക്തമെന്ന്; വാണിജ്യ കപ്പലുകളുടെ ഗതാഗതം സജീവമാകുന്നു
    26/10/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.