മുംബൈ: മുന്‍ ബോളിവുഡ് താരവും ന്യാസിനിയുമായ മംമ്ത കുല്‍ക്കര്‍ണി കിന്നര്‍ അഖാഡയിലെ മഹാമണ്ഡലേശ്വര്‍പദവിയിലേക്ക് തിരിച്ചെത്തി. തന്റെ രാജി അംഗീകരിക്കാന്‍ ആചാര്യ ലക്ഷ്മി നാരായണ്‍ ത്രിപാഠി തയ്യാറായില്ല എന്നും ഗുരുവിന്റെ തീരുമാനത്തില്‍ നന്ദിയുണ്ടെന്നും മംമ്ത പറഞ്ഞു.
വീഡിയോ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ജനുവരി 24-നാണ് മംമ്തയെ ഈ സ്ഥാനത്ത് നിയമിച്ചിരുന്നത്. സന്ന്യാസം സ്വീകരിച്ച അന്നുമുതല്‍ നിരവധി വിമര്‍ശങ്ങള്‍
മംമ്തയ്ക്ക് നേരിടേണ്ടി വന്നിരുന്നു. നടിയുടെ ആദ്യകാല ജീവിതവും സന്ന്യാസം സ്വീകരിക്കാനുള്ള യോഗ്യതയുമെല്ലാം ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. ഇതിന് പിന്നാലെയാണ് പദവി ഒഴിയുകയാണെന്ന പ്രഖ്യാപനവുമായി നടി രംഗത്തെത്തിയിരുന്നത്.
ഏറെ കാലമായി സിനിമയില്‍ നിന്നും വിട്ട് നില്‍ക്കുകയാണ് മമത. വിവാഹത്തിന് ശേഷം കെനിയയില്‍ താമസമാക്കിയ മമത 25 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയില്‍ എത്തിയത്.