Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Friday, July 18
    Breaking:
    • ബാണാസുര സാഗര്‍ ഡാം ഷട്ടര്‍ തുറന്നു; നാളെയും മറ്റെന്നാളും അതിതീവ്രമഴ, ജില്ലകള്‍ക്കും കാസര്‍കോട് നദികളിലും അലര്‍ട്ട്
    • ഓർമദിനത്തിൽ അവഹേളനം; ഉമ്മൻചാണ്ടിയുടെ പേരുള്ള ശിലാഫലകം നീക്കി മന്ത്രി റിയാസിന്റെ പേരുള്ളത് സ്ഥാപിച്ചെന്ന് പരാതി
    • മിഥുന്റെ മരണത്തിലെ പ്രതികരണം; വീഴ്ച പറ്റിയെന്ന് മന്ത്രി ചിഞ്ചുറാണി
    • പ്രവാസി പെൻഷന്റെ പ്രായപരിധി ഉയർത്തൽ ആലോചിക്കും: എ.സി മൊയ്‌തീൻ എം.എൽ.എ
    • ഐപിഎല്ലിനും മറ്റ് ഡീലുകൾക്കും നന്ദി; 2023-24ൽ ബിസിസിഐ വരുമാനം 9,741 കോടി രൂപ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»India

    മലയാളി സൈനികനെ ആന്‍ഡമാനില്‍ വള്ളം മറിഞ്ഞ് കാണാതായിട്ട് 5 ദിവസം; സൈന്യത്തിന്റെ സഹായം ആവശ്യപ്പെട്ട് മാതാവ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്06/02/2025 India 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    പോര്‍ട്ട്‌ബ്ലെയര്‍: ആന്‍ഡമാനില്‍ വള്ളം മറിഞ്ഞ് മലയാളി സൈനികനെ കാണാതായിട്ട് അഞ്ച് ദിവസങ്ങള്‍ പിന്നിട്ടു. 5 എന്‍ജിനിയര്‍ റെജിമെന്റിലെ ഹവില്‍ദാര്‍ ആയിരുന്ന ശ്രീജിത്തിനെ (36 ) യാണ് ഞായറാഴ്ച മുതല്‍ കാണാതായത്. ജമ്മു കശ്മീമീരിലെ 54 രാഷ്ട്രീയ റൈഫിള്‍സിലെ സേവനത്തിന് ശേഷം ആന്‍ഡമാനില്‍ അവധിക്ക് എത്തിയതായിരുന്നു ശ്രീജിത്ത്.

    ആന്‍ഡമാന്‍ നിക്കോബാറില്‍ താമസിക്കുന്ന കൊല്ലം പാരിപ്പള്ളി സ്വദേശിയായ വയോധികയാണ് സൈനികനായ മകനെ കാണാനില്ലെന്ന പരാതിയുമായി മുഖ്യമന്ത്രിയുടെ സഹായം ആവശ്യപ്പെട്ടിരിക്കുന്നത്. മീന്‍ പിടിക്കുന്നതിനായി സുഹൃത്തുക്കളുമായി പോര്‍ട്ട്‌ബ്ലെയറിന് സമീപം പോവുകയായിരുന്നു. ശ്രീജിത്തും സുഹൃത്തുക്കളും കയറിയ വള്ളം മറിഞ്ഞാണ് സൈനികനെ കാണാതായത്. നാവിക സേനയും പൊലീസും കോസ്റ്റ്ഗാര്‍ഡും തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതിന് പിന്നാലെ വള്ളത്തില്‍ പിടിച്ച് കിടന്ന രണ്ട് പേരെ രക്ഷിക്കാനായിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    രണ്ട് ദിവസത്തെ തെരച്ചിലിനൊടുവില്‍ മറ്റൊരാളുടെ മൃതദേഹം ഇന്ന് കണ്ടെത്താനും സാധിച്ചിരുന്നു. എന്നാല്‍ ശ്രീജിത്തിനെ കുറിച്ച് മാത്രം ഒരു വിവരവും ഇനിയും ലഭ്യമായിട്ടില്ല. ചെറുദ്വീപുകളുള്ള മേഖലയില്‍ കോസ്റ്റ് ഗാര്‍ഡിന്റെ വലിയ കപ്പലുകള്‍ എത്തിപ്പെടാന്‍ ബുദ്ധിമുട്ടുണ്ടെന്ന് കുടുംബം പരാതിയില്‍ വിശദമാക്കുന്നു.

    ചതുപ്പുകളും മുതലകളും ധാരാളമായുള്ള മേഖലയില്‍ മകന് വേണ്ടിയുള്ള തെരച്ചിലിന് സൈന്യത്തിന്റെ സഹായം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് ശ്രീജിത്തിന്റെ അമ്മ ഗീത കുമാരി ആവശ്യപ്പെടുന്നത്. പോര്‍ട്ട് ബ്ലെയറിലെ സൈനിക കേന്ദ്രത്തില്‍ ആവശ്യം ഉന്നയിച്ചെങ്കിലും അനുകൂല നിലപാടല്ല സ്വീകരിച്ചിരിക്കുന്നതെന്നാണ ഗീതാകുമാരി വിശദമാക്കിയിട്ടുള്ളത്. ഭാര്യയും രണ്ട് പിഞ്ചുമക്കളുമുള്ള കുടുംബത്തിന്റ ഏക അത്താണിയാണ് കാണാതായിട്ടുള്ള മലയാളി സൈനികന്‍. ആധുനിക ഉപകരണങ്ങളും സാങ്കേതിക വിദ്യയും ഉപയോഗിച്ച് ഫലപ്രദമായ തെരച്ചിലിനുള്ള സഹായ സഹകരണങ്ങളും ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്നും ഗീതാകുമാരി ആവശ്യപ്പെടുന്നത്.

    കടലില്‍ നിന്ന് രക്ഷപ്പെട്ട് സമീപത്തെ ചെറുതുരുത്തുകളില്‍ മകന്‍ അഭയം തേടിയാല്‍ അത് കണ്ടെത്താന്‍ കോസ്റ്റ്ഗാര്‍ഡിനും നാവിക സേനയ്ക്കും പരിമിതികളുള്ളതിനാല്‍ സൈനിക ഇടപെടലിനായുള്ള നടപടി സ്വീകരിക്കണമെന്നും ഗീതാകുമാരി ആവശ്യപ്പെടുന്നു. ജോലി ആവശ്യത്തിനായി വര്‍ഷങ്ങളായി ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപിലാണ് ഗീതാകുമാരിയും മകന്റെ കുടുംബവും താമസിക്കുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    andamon-nicobar
    Latest News
    ബാണാസുര സാഗര്‍ ഡാം ഷട്ടര്‍ തുറന്നു; നാളെയും മറ്റെന്നാളും അതിതീവ്രമഴ, ജില്ലകള്‍ക്കും കാസര്‍കോട് നദികളിലും അലര്‍ട്ട്
    18/07/2025
    ഓർമദിനത്തിൽ അവഹേളനം; ഉമ്മൻചാണ്ടിയുടെ പേരുള്ള ശിലാഫലകം നീക്കി മന്ത്രി റിയാസിന്റെ പേരുള്ളത് സ്ഥാപിച്ചെന്ന് പരാതി
    18/07/2025
    മിഥുന്റെ മരണത്തിലെ പ്രതികരണം; വീഴ്ച പറ്റിയെന്ന് മന്ത്രി ചിഞ്ചുറാണി
    18/07/2025
    പ്രവാസി പെൻഷന്റെ പ്രായപരിധി ഉയർത്തൽ ആലോചിക്കും: എ.സി മൊയ്‌തീൻ എം.എൽ.എ
    18/07/2025
    ഐപിഎല്ലിനും മറ്റ് ഡീലുകൾക്കും നന്ദി; 2023-24ൽ ബിസിസിഐ വരുമാനം 9,741 കോടി രൂപ
    18/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.