മധ്യപ്രദേശ്– ഭോപ്പാലിലെ എട്ടുവരി പാതയില്‍ യുവതിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട ബി.ജെ.പി നേതാവ് മനോഹര്‍ലാല്‍ ധാക്കഡെയെ അറസ്റ്റ് ചെയ്തു. ഇരുവരുടെയും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയും രാഷ്ട്രീയ കോലാഹലങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തതിന് പിന്നാലെയാണ് നടപടി.
പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്ന രൂപത്തില്‍ പെരുമാറിയതിനും അശ്ലീല പ്രദര്‍ശനത്തിനുമാണ് കേസെടുത്തത്. ഭാരതീയ ന്യായ സംഹിതയുടെ 296,285,3(5) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്. വീഡിയോ വയറലാക്കിയ വ്യക്തിയെയും അതിനു പിന്നിലെ ഉദ്ദേശവും പോലീസ് അന്യേഷിക്കും.
സിസിടിവി ദൃശ്യങ്ങളാണ് സമൂഹമാധ്യമം വഴി പ്രചരിച്ചത്. യഥാര്‍ഥ സിസിടിവി ദൃശ്യം കൈവശം വെച്ചിരിക്കുന്നവര്‍ പോലീസിന് കൈമാറണമെന്ന് അറിയിച്ചു. മനോഹര്‍ലാലിന്റെ കൂടെയുണ്ടായിരുന്ന സ്ത്രീക്കെതിരെ നടപടിയൊന്നും എടുത്തിട്ടില്ല. മറ്റാര്‍ക്കെങ്കിലും ഈ കുറ്റകൃത്യത്തില്‍ പങ്കുണ്ടോ എന്ന് അന്യേഷിക്കണമെന്നും പോലീസ് പറഞ്ഞു.
എന്നാല്‍ മനോഹര്‍ലാല്‍ ധാക്കഡ് പാര്‍ട്ടിയുടെ പ്രാഥമിക അംഗം പോലുമല്ലെന്നാണ് ബി.ജെ.പിയുടെ വിശദീകരണം. മെയ് 13നാണ് സിസിടിവിയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞത്. ഇരുവര്‍ക്കും സമീപം നിര്‍ത്തിയിട്ട കാറിന്റെ നമ്പര്‍പ്ലേറ്റും വീഡിയോയില്‍ കാണാം. മന്ദ്സൗര്‍ ബി.ജെ.പി ജില്ലാ പഞ്ചായത്തംഗമാണ് മനോഹര്‍ലാല്‍. ഇയാളുടെ ഭാര്യയും ഇതേ ജില്ലാ പഞ്ചായത്തിലെ അംഗമാണ്.