മലപ്പുറം: സംസ്ഥാനത്ത് എം പോക്സ് സ്ഥിരീകരിച്ചു. മഞ്ചേരിയിൽ എംപോക്സ് ലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന വ്യക്തിയ്ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. യു.എ.ഇയിൽനിന്നും വന്ന 38-കാരനാണ് എംപോക്സ് സ്ഥിരീകരിച്ചത്.
സ്ഥിരീകരണത്തോടെ കേരളത്തിലെ ആദ്യത്തെയും ഇന്ത്യയിലെ രണ്ടാമത്തെയും കേസാണിത്. വിദേശത്ത് നിന്നെത്തിയ ആൾക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ മറ്റ് രാജ്യങ്ങളിൽനിന്നും ഇവിടെ എത്തുന്നവർക്ക് ഉൾപ്പെടെ രോഗലക്ഷണങ്ങളുണ്ടെങ്കിൽ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കണമെന്നും മന്ത്രി നിർദേശിച്ചു. പരിശോധനയ്ക്കായവശ്യമായ എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയതായും മന്ത്രി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group