ന്യൂ ഡൽഹി– ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിൽ വ്യാപകമായി രാസലഹരി വിതരണം ചെയ്തിരുന്ന ഹരിയാന ഗുരുഗ്രാമിലെ ലഹരികേന്ദ്രം കേരള പൊലീസ് കണ്ടെത്തി. ഡല്‍ഹി, ഹരിയാന പൊലീസിന്റെ സഹായത്തോടെയായിരുന്നു കേരള പോലീസിന്റെ നീക്കം.കോഴിക്കോട് ടൗണ്‍ പൊലീസ് നടത്തിയ ഓപറേഷനിൽ മൂന്ന് നൈജീരിയന്‍ സ്വദേശികൾ പിടിയിലായി.
രാസലഹരിക്കെതിരെ ശക്തമായ നടപടികളുമായി കേരള പോലീസ് മുന്നോട്ട് പോകുന്നതിനിടെയാണ് ഹരിയാനയിലെ ഇവരുടെ ഉല്‍പാദന കേന്ദ്രം കണ്ടെത്താൻ സാധിച്ചത്. കഴിഞ്ഞ ഫെബ്രുവരിയില്‍ കോഴിക്കോട് ടൗണ്‍ പോലീസ് 778 ഗ്രാം എംഡിഎംഎയുമായി ഒരാളെ പിടികൂടിയതിനെ തുടർന്നുള്ള അന്വേഷണമാണ് പോലീസ് സംഘത്തെ ഇവിടെ എത്തിച്ചത്.
അന്ന് പിടിയിലായ പ്രതിയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിച്ചിരുന്നു. ഇതിന്റെയടിസ്ഥാനത്തിൽ ഇയാള്‍ ലഹരി വസ്തുക്കള്‍ വാങ്ങിയത് നൈജീരിയന്‍ സ്വദേശിയില്‍ നിന്നാണെന്ന് കണ്ടെത്തുകയായിരുന്നു. ഇടപാടുകാർ ഹരിയാന ,ഡല്‍ഹി എന്നിവിടങ്ങളിൽ നിന്നാണ് പണം പിന്‍വലിച്ചത്. 3 നൈജീരിയന്‍ സ്വദേശികള്‍ ഇതിന് പിന്നിലുണ്ടെന്ന് പൊലീസിന് തെളിവ് ലഭിച്ചു. കേരള പൊലീസിന്റെ അപേക്ഷയനുസരിച്ച് ഹരിയാന പൊലീസ് ലൊക്കേഷന്‍ പരിശോധിച്ച് നൈജീരിയന്‍ സ്വദേശികള്‍ താമസിക്കുന്ന സ്ഥലം റെയ്ഡ് ചെയ്യുകയായിരുന്നു.
ഈ കേന്ദ്രത്തിൽ നിന്നും ലഹരി വസ്തുക്കളും മറ്റ് സാമഗ്രികളും കണ്ടെടുത്തിട്ടുണ്ട്. 6 നൈജീരിയന്‍ സ്വദേശികള്‍ ഉള്‍പ്പടെ എട്ടു പേരെയാണ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് ടൗണ്‍ പൊലീസ് ഹരിയാനയില്‍ എത്തിയാണ് 3 പേരെ കസ്റ്റഡിയില്‍ എടുത്തത്. അറസ്റ്റു ചെയ്യപ്പെട്ട ഒരു നൈജീരിയന്‍ സ്വദേശി ഒഴികെ മറ്റുള്ളവര്‍ക്ക് വിസയില്ല. ഒരു കോടിയില്‍ അധികം വില വരുന്ന മയക്കുമരുന്നുകളാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തതെന്നും പോലീസ് അറിയിച്ചു.
ഡാര്‍ക്ക് വെബ് വഴിയാണ് നൈജീരിയന്‍ സ്വദേശികൾ ലഹരി വില്പന നടത്തിയിരുന്നത്. കോഴിക്കോട് എത്തിച്ച പ്രതികളെ വൈദ്യ പരിശോധന പൂർത്തിക്കിയ ശേഷം കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും.