നാഗ്പൂര്‍– ഓപ്പറേഷന്‍ സിന്ദൂരിനെ വിമര്‍ശിച്ച മലയാളി ആക്ടിവിസ്റ്റും മാധ്യമ പ്രവർത്തകനുമായ റിജാസ് എം ഷീബ സിദ്ദീഖിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെയാണ് റിജാസിനെയും ബീഹാര്‍ സ്വദേശി സുഹൃത്തിനെയും ഇഷയെയും പോലീസ് അറസ്റ്റ് ചെയ്തത്. സുഹൃത്തിനെ പോലീസ് വിട്ടയച്ചു. ഡെമോക്രാറ്റിക് സ്റ്റുഡന്റ് അസോസിയേഷന്‍ പ്രവര്‍ത്തകനാണ് റിജാസ്. ഈ മാസം 13വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.
സൈന്യത്തിനെതിരെ മുദ്രാവാക്യം പോസ്റ്റ് ചെയ്തതിനും ഇന്ത്യന്‍ സര്‍ക്കാറിനെതിരെ യുദ്ധാഹ്വാനം നടത്തി എന്നീ ആരോപണങ്ങള്‍ ഉന്നയിച്ചാണ് റിജാസിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റ് ചെയ്യുന്ന സമയത്ത് നക്‌സലിസം ആരോപിച്ച് വിചാരണ ചെയ്യപ്പെട്ട പ്രൊഫസര്‍ സായിബാബയെക്കുറിച്ചുള്ള ഒരു പുസ്തകവും മാര്‍ക്‌സിസം-ലെനിനിസത്തെക്കുറിച്ചുള്ള പുസ്തവും കയിലുണ്ടായതായും പോലീസ് പറയുന്നു. ഇത് സിദ്ധീഖിന്റെ ഉദ്ദേശ ശുദ്ധിയെ സംശയം ജനിപ്പിക്കുന്നതായും പോലീസ് അവകാശപ്പെട്ടു.
കേരളത്തില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രാമധ്യേ ഒരു സുഹൃത്തിനെ കാണാന്‍ നാഗ്പൂരിലെത്തിയതായിരുന്നു റിജാസെന്ന് ഡെമോക്രാടിക് സ്റ്റുഡന്റ് അസോസിയേഷന്‍ കേരള സംസ്ഥാന കമ്മിറ്റി അംഗമം നിഹാരിക പ്രദൗഷ് മാധ്യമങ്ങളോട് പറഞ്ഞു. ഇന്ത്യയിലെ തടവിലാക്കപ്പെട്ട പത്ര പ്രവര്‍ത്തകരെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ടിവിസ്റ്റുകള്‍ സംഘടിപ്പിച്ച പത്രസമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലേക്ക് പോയതായിരുന്നു റിജാസെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.