ശ്രീനഗർ- ജമ്മു കാശ്മീരിലെ പഹൽഗാം മേഖലയിലുണ്ടായ ഭീകരാക്രമണത്തിന് പിന്നാലെ, സംസ്ഥാനത്ത് പ്രവർത്തിക്കുന്ന 48 ടൂറിസ്റ്റ് കേന്ദ്രങ്ങളും റിസോട്ടുകളും സർക്കാർ താൽക്കാലികമായി അടച്ചു. പ്രദേശത്തെ സുരക്ഷാ നില പരിഗണിച്ചാണ് ഈ തീരുമാനമെന്ന് അധികൃതർ അറിയിച്ചു.
പഹൽഗാമിനു സമീപമുളള ദൂത്പത്രി, വെരിനാഗ്, അഹർബൽ എന്നിവയടക്കമുള്ള പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രങ്ങളാണ് സന്ദർശകർക്കായി അടച്ചത്. വിനോദസഞ്ചാരികളേ ലക്ഷ്യമാക്കി ഭീകരസംഘടനകൾ ആസൂത്രിത ആക്രമണം നടത്താനായുണ്ടായേക്കുമെന്ന് അന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകിയ പശ്ചാത്തലാത്തിലാണ് സർക്കാർ മുൻകരുതൽ നടപടി
സ്വീകരിച്ചത്.
പഹൽഗാം ഭീകരാക്രമണത്തിൽ 26 പേരാണ് കൊല്ലപ്പെട്ടിരുന്നത്. ഇതിൽ 25 പേർ ഇന്ത്യക്കാരായിരുന്നു. ഒരാൾ നേപ്പാളുകാരാനാണ്. ആക്രമണത്തിനു ശേഷം പ്രദേഷത്തെ സുരക്ഷ ശക്തമാക്കിയതായും കൂടുതൽ പരിശോധനകൾ നടക്കുകയാണെന്നും അധികൃതർ അറിയിച്ചു.
രണ്ടാഴ്ച്ചയ്ക്കകം നടന്ന രണ്ടാം ആക്രമണമാണിത്. തുടർച്ചയായ ആക്രമണങ്ങൾ ടൂറിസം മേഖലയിലും വലിയ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. വിനോദസഞ്ചാരികളെ താൽക്കാലികമായി പ്രധാന കേന്ദ്രങ്ങളിൽനിന്ന് മാറ്റാനുള്ള നടപടികളും സർക്കാർ ആരംഭിച്ചു.
ഭാവിയിൽ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കപ്പെടാനും റിസോർട്ടുകൾ തുറക്കുന്നതു സംബന്ധിച്ച തീരുമാനം സുരക്ഷാ വിലയിരുത്തലിന് ശേഷം മാത്രമേ എടുക്കുകയുള്ളൂവെന്നും സംസ്ഥാന ടൂറിസം വകുപ്പ് അറിയിച്ചു.