കോഴിക്കോട് -ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ ആഭ്യന്തരമന്ത്രി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തി. മകനും എസ് വൈ എസ് ജനറൽസെക്രട്ടറിയുമായ ഡോ. അബ്ദുൽ ഹഖീം അസ്ഹരിയും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു. ന്യൂനപക്ഷ സമുദായങ്ങൾ നേരിടുന്ന വെല്ലുവിളികളൾ ആഭ്യന്തരമന്ത്രിയെ അറിയിച്ചതായി അബ്ദുൽ ഹഖീം അസ്ഹരി വ്യക്തമാക്കി. ന്യൂനപക്ഷം സമുദായങ്ങളുടെ പ്രധാന ആശങ്കകൾ അവതരിപ്പിക്കുകയും ഫലപ്രദമായ പരിഹാരങ്ങൾ നിർദ്ദേശിക്കുകയും ചെയ്തതായി അസ്ഹരി പറഞ്ഞു. ഇരുവരും ന്യൂഡൽഹിയിലെത്തിയാണ് അമിത്ഷായെ കണ്ടത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group