ന്യൂഡൽഹി– പൈലറ്റുമാരുടെ ഡ്യൂട്ടി സമയം സംബന്ധിച്ച നിയമങ്ങളെ ത്തുടർന്നുണ്ടായ ജീവനക്കാരുടെ കുറവ് കാരണം ഇൻഡിഗോ വിമാന സർവീസുകൾ രാജ്യവ്യാപകമായി ഇന്നും തടസ്സപ്പെട്ടു. തുടർച്ചയായ മൂന്നാം ദിവസമാണ് വിമാന സർവീസുകൾ തടസ്സപ്പെടുന്നത്. ഇന്ന് മാത്രം ഏകദേശം 300-ഓളം സർവീസുകളാണ് റദ്ദാക്കുകയും, മണിക്കൂറുകൾ വൈകുകയും ചെയ്തത്. കൊച്ചി അടക്കമുള്ള സർവീസുകൾ ഇതിൽ ഉൾപ്പെടുന്നു. നിരവധി യാത്രക്കാരാണ് ദുരിതത്തിലായത്. സംഭവത്തിൽ വ്യോമയാന മന്ത്രാലയം ഇടപ്പെട്ട് സിവിൽ ഏവിയേഷൻ ഡയറക്‌ടറേറ്റ് ജനറലിനോട് ഡിജിസിഎ റിപ്പോർട്ട് തേടിയിട്ടുണ്ട്.
തടസ്സപ്പെട്ടു. ഇന്ന് മാത്രം ഏകദേശം 300-ഓളം സർവീസുകളാണ് റദ്ദാക്കുകയും, മണിക്കൂറുകൾ വൈകുകയും ചെയ്തത്. കൊച്ചി അടക്കമുള്ള സർവീസുകൾ ഇതിൽ ഉൾപ്പെടുന്നു. നിരവധി യാത്രക്കാരാണ് ദുരിതത്തിലായത്. സംഭവത്തിൽ വ്യോമയാന മന്ത്രാലയം ഇടപ്പെട്ട് സിവിൽ ഏവിയേഷൻ ഡയറക്‌ടറേറ്റ് ജനറലിനോട് ഡിജിസിഎ റിപ്പോർട്ട് തേടിയിട്ടുണ്ട്.
പ്രധാന വിമാനത്താവളങ്ങളിൽ യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി തത്സമയ ഫീൽഡ് പരിശോധനകൾ നടത്താൻ ഡിജിസിഎ പ്രാദേശിക ഓഫീസുകളെ അറിയിച്ചിട്ടുണ്ട്. ഡൽഹി എയർപോർട്ട് ടെർമിനൽ ഒന്നിൽ നടത്തിയ പരിശോധനയിൽ തിരക്ക് നിയന്ത്രിക്കാൻ ആവശ്യമായ ജീവനക്കാർ ഇല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഉടനെ തന്നെ ഇവരുടെ എണ്ണം വർധിപ്പിക്കാൻ ഇൻഡിഗോയ്ക്ക് നിർദേശവും നൽകിയിട്ടുണ്ട്.



