ശ്രീനഗര്‍– ജമ്മുകശ്മീരിലെ ബന്ദിപ്പോരയിൽ സുരക്ഷാസേനയും ഭീകരവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ലഷ്‌കര്‍-ഇ-തൊയ്ബ(എല്‍.ഇ.ടി) കമാന്‍ഡര്‍ അല്‍താഫ് ലല്ലി കൊല്ലപ്പെട്ടു. പ്രദേശത്ത് കൂടുതല്‍ ഭീകരര്‍ക്കായി സൈന്യത്തിന്റെ തിരച്ചില്‍ നടക്കുന്നു. ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ത്തപ്പോള്‍ സൈന്യവും തിരികെ വെടിവെക്കുകയായിരുന്നു. ഏറ്റുമുട്ടലിനിടെ രണ്ട് സുരക്ഷാസേന അംഗങ്ങള്‍ക്കും പരുക്കേറ്റിട്ടുണ്ട്.
അതിര്‍ത്തിയില്‍ ഇന്നലെ രാത്രിയിലുടനീളം പാക്‌സൈനിക പോസ്റ്റുകളില്‍ നിന്ന് വെടിവെപ്പുണ്ടായതായി സൈനികര്‍ അറിയിച്ചു. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയിലുടനീളം കനത്ത ജാഗ്രതയിലാണ്. വ്യാഴായ്ച ഉധംപൂരിലുണ്ടായ ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ ആര്‍മിയുടെ സ്‌പെഷല്‍ ഫോഴ്‌സിലെ സൈനിക ഉദ്യോഗസ്ഥന്‍ വീരമൃത്യു വരിച്ചിരുന്നു. ഹവില്‍ദാര്‍ ജണ്ടു അലി ഷെയ്ഖാണ് വീരമൃത്യു വരിച്ചത്.