ഡൽഹി– നിരായുധരായ വിനോധസഞ്ചാരികളെ കൊന്നൊടുക്കിയ പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തുന്ന ഓപ്പറേഷൻ സിന്ദൂർ തുടരുന്ന സാഹചര്യത്തിൽ 8000ത്തിലധികം ഇന്ത്യൻ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തിരിക്കുകയാണ് സാമൂഹ്യമാധ്യമമായ എക്സ്. ഓപ്പറേഷൻ സിന്ദൂറിനെ സംബന്ധിച്ച് വർധിച്ച് വരുന്ന ദുഷ്പ്രചാരം തടയാൻ വേണ്ടിയാണ് ഇത്തരത്തിലുള്ള നടപടി എന്നാണ് വിലയിരുത്തുന്നത്. കേന്ദ്ര സർക്കാർ നിർദേശത്തെ തുടർന്നാണ് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തത്.
ഇന്ത്യയിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര വാർത്താ സ്ഥാപനങ്ങളും, പ്രമുഖ ഉപയോക്താക്കളുടെയും ഉൾപ്പടെയാണ് 8000ത്തിലധികം വരുന്ന എക്സ് അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തിരിക്കുന്നത്. ഓപ്പറേഷൻ സിന്ദൂറിനെ ചൊല്ലി അവാസ്ഥവവും, ഔദ്യോഗികവുമല്ലാത്ത വിവരങ്ങൾ സാമൂഹ്യ മാധ്യമമായ എക്സിൽ വർധിച്ച് വരികയും, എക്സിന്റെ തന്നെ ചാറ്റ് ബോട്ടായ ഗ്രോകിന് പോലും തിരിച്ചറിയാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.
സർക്കാർ നിയമങ്ങൾ പാലിച്ചില്ലെങ്കിൽ പ്രാദേശിക ജീവനക്കാർക്ക് പിഴയും ജയിൽ ശിക്ഷയും ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു. എന്നാൽ പല ഉത്തരവുകളിലും ഇന്ത്യൻ നിയമങ്ങൾ ലംഘിച്ച ഉള്ളടക്കം എന്താണ് എന്ന് മനസ്സിലായിട്ടില്ല, ഈ നീക്കം സെൻസെർഷിപ്പിന് തുല്യമാണെന്ന് എന്ന് എക്സ് അറിയിച്ചു. എന്നാൽ ഈ നിർദേശങ്ങൾ മറികടക്കാൻ ഇന്ത്യൻ നിയമത്തിന് കീഴിലുള്ള സാധ്യതകൾ എക്സ് പരിശോധിക്കുന്നുണ്ട്.