വാഷിങ്ടൻ- ഇന്ത്യ – പാകിസ്ഥാന്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ഇടപെട്ടെന്ന അവകാശവാദവുമായി വീണ്ടും ഡോണള്‍ഡ് ട്രംപ് രംഗത്ത്. ഇതിന്റെ പിന്നിൽ അമേരിക്കയുമായുള്ള ഇരു രാജ്യങ്ങളുടെയും വ്യാപാര കരാറുകള്‍ക്ക് ബന്ധമുണ്ടെന്നും ട്രംപ് പറഞ്ഞു. തന്റെ നിർദ്ദേശം അനുസരിച്ചാണ് ഇന്ത്യയും പാകിസ്ഥാനും സമാധാന വഴി കണ്ടെത്തിയതെന്നും ട്രംപ് അവകാശപ്പെട്ടു. തായ്‌ലന്‍ഡ് – കംപോഡിയ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ നടത്തിയ പ്രതികരണത്തിലാണ് ട്രംപിന്റെ പരാമര്‍ശം.
തായ്‌ലന്‍ഡ് – കംപോഡിയ വിഷയത്തിലും താൻ ഇടപെട്ടതിനെത്തുടർന്നാണ് ഒത്തുതീർപ്പായതെന്നും ട്രംപ് പറഞ്ഞു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം പരിഹരിക്കാൻ സ്വീകരിച്ച സമാനമായ ഇടപെടലാണ് തായ്‌ലന്‍ഡ് – കംപോഡിയ വിഷയത്തിലും സ്വീകരിച്ചതെന്ന് ട്രംപ് വ്യക്തമാക്കി. തായ്ലന്‍ഡും കംബോഡിയയും യുഎസിന്റെ വ്യാപാര പങ്കാളികളാണെന്നും താന്‍ ഇരു രാജ്യങ്ങളുടെയും പ്രധാനമന്ത്രിമാരെ വിളിച്ചെന്നും അദ്ദേഹം പറഞ്ഞു. അവര്‍ ഒത്തുതീര്‍പ്പിന് തയ്യാറെടുക്കുകയാണ്. ഇത്തരം സംഘര്‍ഷ സാഹചര്യങ്ങള്‍ പരിഹരിക്കാന്‍ വ്യാപാര കരാറുകള്‍ക്ക് സാധിക്കുമെങ്കില്‍ അത് തന്റെ മികവായി കാണുന്നു എന്നും ട്രംപ് കൂട്ടിച്ചേർത്തു.