Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Sunday, July 13
    Breaking:
    • ഗാസയില്‍ 139 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു; 150 ലേറെ കേന്ദ്രങ്ങള്‍ ആക്രമിച്ചതായി ഇസ്രായില്‍
    • നിമിഷ പ്രിയയുടെ മോചനത്തിന് കാന്തപുരത്തിന്റെ ഇടപെടൽ, കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി സംസാരിച്ചു, ശുഭപ്രതീക്ഷ
    • വ്യാജ പാസ്‌പോർട്ടുമായി സൗദിയിൽ പ്രവേശിക്കാൻ ശ്രമം: പാക് പൗരൻ ജിസാനിൽ പിടിയിൽ
    • മയക്കുമരുന്ന് കടത്ത്: സൗദിയിൽ നാലുപേരുടെ വധശിക്ഷ നടപ്പാക്കി
    • ഇമറാത്തി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഖാലിദ് അൽ അമീരി മലയാള സിനിമയിൽ അഭിനയിക്കാനെത്തുന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»India

    2047ൽ വികസിത ഭാരതമെന്ന ലക്ഷ്യം കൈവരിച്ചിരിക്കും; അസാദ്ധ്യമെന്ന് കരുതിയതെല്ലാം സാദ്ധ്യമാക്കിയെന്ന് പ്രധാനമന്ത്രി

    ReporterBy Reporter15/08/2024 India Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡൽഹി: 2047ൽ വികസിത ഭാരതമെന്ന ലക്ഷ്യം കൈവരിച്ചിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിന് നീണ്ട പരിശ്രമം ആവശ്യമാണെന്നും ഭരണ സംവിധാനം കൂടുതൽ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ചെങ്കോട്ടയിൽ പതാക ഉയ‌ർത്തിയ ശേഷം രാജ്യത്തെ അഭിസംബോധന ചെയ്‌തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


    സ്വാതന്ത്ര്യ സമര സേനാനികളെ അനുസ്മരിച്ചായിരുന്നു പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. നമ്മുടെ കർഷകരും ജവാന്മാരുമാക്കെ രാഷ്ട്ര നിർമ്മാണത്തിലെ പങ്കാളികളാണെന്നും സ്വാതന്ത്ര്യത്തിനായി പോരാടിയവരുടെ പുണ്യ സ്മരണക്ക് മുൻപിൽ ആദരം അർപ്പിക്കുന്നുവെന്നും മോദി പറഞ്ഞു. പ്രകൃതി ദുരന്തങ്ങളിൽ മരണപ്പെട്ടവരെ വേദനയോടെ ഓർക്കുന്നുവെന്നും രാജ്യം അവരുടെ കുടുംബത്തിനൊപ്പമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    ‘ലോകം ഇന്ത്യയുടെ വളർച്ച ഉറ്റുനോക്കുകയാണ്. ഇന്ത്യൻ സൈന്യത്തെ ശത്രുക്കൾക്ക് ഭയമാണ്. ഉത്പാദന മേഖലയുടെ ഹബ്ബായി രാജ്യം മാറി. 140 കോടി ജനങ്ങൾക്ക് പലതും നേടാൻ കഴിയും. നിശ്ചയദാ‌ർഢ്യം കൊണ്ട് രാജ്യം അത് നേടും. രാജ്യ പുരോഗതിക്കായി ഒന്നിച്ച് നിൽക്കണം.’- അദ്ദേഹം പറഞ്ഞു.

    ഭരണനേട്ടങ്ങളും പ്രധാനമന്ത്രി എണ്ണിപ്പറഞ്ഞു. ആവശ്യക്കാരന്റെ വാതിൽക്കൽ സർക്കാരുണ്ട്. എല്ലാ മേഖലയിലും ആത്മനിർഭർ ഭാരത് നടപ്പിലാക്കി. പത്ത് കോടി സ്‌ത്രീകൾ സ്വയം പര്യാപ്‌തരാണ്. അസാദ്ധ്യമെന്ന് കരുതിയതെല്ലാം സാദ്ധ്യമാക്കിയെന്നും അദ്ദേഹം അവകാശപ്പെട്ടു.

    രാവിലെ ഏഴ് മണിയോടെ രാജ്ഘട്ടിലെത്തി ഗാന്ധി സ്മൃതിയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, സഹമന്ത്രി സഞ്ജയ് സേത്ത്, പ്രതിരോധ സെക്രട്ടറി ഗിരിധർ അരമന എന്നിവർ ചേർന്നാണ് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. ഡൽഹി ഏരിയ ജനറൽ ഓഫീസർ കമാൻഡിംഗ് ലെഫ്റ്റനന്റ് ജനറൽ ഭവ്നിഷ് കുമാർ സല്യൂട്ടിംഗ് ബേസിലേക്ക് ആനയിച്ചു. അവിടെ സംയുക്ത സേനയും ഡൽഹി പോലീസ് ഗാർഡും സല്യൂട്ട് നൽകി. തുടർന്ന് പ്രധാനമന്ത്രി മൂന്ന് സേനകളുടെയും ഡൽഹി പൊലീസിന്റെയും ഗാർഡ് ഓഫ് ഓണർ പരിശോധിച്ചു. നേവി കമാൻഡർ അരുൺ കുമാർ മേത്തയാണ് ഗാർഡ് ഓഫ് ഹോണറിന് നേതൃത്വം നൽകിയത്.

    സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഡൽഹിയിലെങ്ങും കനത്ത സുരക്ഷയാണ്. വിമാനത്താവളങ്ങൾ, മെട്രോ സ്റ്റേഷനുകൾ, റെയിൽവേ സ്റ്റേഷനുകൾ, ബസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ സുരക്ഷ ശക്തമാക്കി. വിശിഷ്ട ഭാരത് 2047 എന്ന പ്രമേയം അടിസ്ഥാനമാക്കിയാണ് ഈ വർഷത്തെ ആഘോഷം. കർഷകർ, സ്ത്രീകൾ ഗോത്രവിഭാഗത്തിൽ നിന്നുള്ളവരടക്കം ആറായിരം പേരാണ് ചടങ്ങുകളിൽ വിശിഷ്ടാതിഥികളായി പങ്കെടുത്തത്. വിവിധ സംസ്ഥാനങ്ങളിലെ രണ്ടായിരത്തോളം കലാകാരന്മാരും ചെങ്കോട്ടയിൽ പരിപാടികൾ അവതരിപ്പിച്ചു. പാരീസ് ഒളിംപിക്സിൽ പങ്കെടുത്ത ഇന്ത്യൻ സംഘവും ആഘോഷങ്ങളുടെ ഭാഗമായി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ഗാസയില്‍ 139 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു; 150 ലേറെ കേന്ദ്രങ്ങള്‍ ആക്രമിച്ചതായി ഇസ്രായില്‍
    13/07/2025
    നിമിഷ പ്രിയയുടെ മോചനത്തിന് കാന്തപുരത്തിന്റെ ഇടപെടൽ, കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി സംസാരിച്ചു, ശുഭപ്രതീക്ഷ
    13/07/2025
    വ്യാജ പാസ്‌പോർട്ടുമായി സൗദിയിൽ പ്രവേശിക്കാൻ ശ്രമം: പാക് പൗരൻ ജിസാനിൽ പിടിയിൽ
    13/07/2025
    മയക്കുമരുന്ന് കടത്ത്: സൗദിയിൽ നാലുപേരുടെ വധശിക്ഷ നടപ്പാക്കി
    13/07/2025
    ഇമറാത്തി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഖാലിദ് അൽ അമീരി മലയാള സിനിമയിൽ അഭിനയിക്കാനെത്തുന്നു
    13/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.