Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Wednesday, June 18
    Breaking:
    • നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ജിദ്ദയിൽ ഒ.ഐ.സി.സിയുടെ ഭവന സന്ദർശന പ്രചാരണം
    • കുവൈത്ത് എക്‌സിറ്റ് പെര്‍മിറ്റ് ജൂലൈ 1 മുതല്‍;സഹേല്‍ ആപില്‍ എങ്ങിനെ എക്‌സിറ്റ് എടുക്കാമെന്നറിയാം?
    • ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള യുദ്ധം നിർത്തിയത് ഞാൻ തന്നെ, വീണ്ടും ട്രംപ്, മോഡി വിശദീകരിക്കണമെന്ന് കോൺഗ്രസ്
    • ഡാളസ്സിലെ ദേശീയ വടംവലി മാമാങ്കത്തിൽ ന്യൂയോർക് കിങ്സ് ചാമ്പ്യൻസ്
    • കുവൈത്തില്‍ പ്രവാസികൾക്ക് രാജ്യത്തിന് പുറത്തേക്ക് പോകാൻ എക്സിറ്റ് പെര്‍മിറ്റ് നിര്‍ബന്ധമാക്കുന്നു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»India

    നടന്‍ ആര്യയുടെ വസതിയിലും റെസ്റ്റോറന്റുകളിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്18/06/2025 India Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ചെന്നൈ: നടന്‍ ആര്യയുടെ ചെന്നൈയിലെ വസതിയിലും അദ്ദേഹവുമായി ബന്ധപ്പെട്ട ‘സീ ഷെല്‍’ റെസ്റ്റോറന്റ് ശൃംഖലയിലെ ഒന്നിലധികം ശാഖകളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. നികുതി വെട്ടിപ്പ് ആരോപണങ്ങളുമായി ബന്ധപ്പെട്ടാണ് ഈ പരിശോധനകള്‍ നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

    രാവിലെ 8 മണിയോടെ ആര്യയുടെ ചെന്നൈയിലെ പൂനമല്ലി ഹൈ റോഡിലുള്ള വസതിയിലും അന്നാ നഗര്‍, വേളാച്ചേരി, കോട്ടിവാക്കം, കില്‍പോള്‍ എന്നിവിടങ്ങളിലെ സീ ഷെല്‍ റെസ്റ്റോറന്റ് ശാഖകളിലും ആദായനികുതി ഉദ്യോഗസ്ഥര്‍ എത്തി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    റെസ്റ്റോറന്റിന്റെ ഉടമസ്ഥതയും സാമ്പത്തിക ഇടപാടുകളും അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ഈ പരിശോധനകള്‍. ആര്യ ഈ അറേബ്യൻ ഭക്ഷണശാല ശൃംഖലയുടെ ഉടമയായിരുന്നെങ്കിലും, കുറച്ച് വർഷങ്ങൾക്ക് മുമ്പ് തലശ്ശേരി സ്വദേശിയായ വ്യവസായിക്ക് ഇത് വിറ്റതായി റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ, ഈ വ്യവസായിയുടെ കേരളത്തിലെ സ്വത്തുക്കൾ നേരത്തെ ആദായനികുതി വകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു. ചെന്നൈയിലെ റെയ്ഡുകൾ ഈ അന്വേഷണത്തിന്റെ തുടർച്ചയാണെന്നാണ് വിവരം

    ജംഷാദ് എന്ന ആര്യ, നടന്‍ എന്നതിനപ്പുറം നിര്‍മാതാവ് കൂടിയാണ്. അടുത്തിടെ അദ്ദേഹം നിര്‍മിച്ച ‘ഡിഡി നെക്സ്റ്റ് ലെവല്‍’ എന്ന ചിത്രം ബോക്‌സ് ഓഫീസില്‍ പരാജയപ്പെട്ടിരുന്നു. നിലവില്‍ പാ. രഞ്ജിത്തിന്റെ ‘വെട്ടുവം’ കൂടാതെ ‘ആനന്ദന്‍ കാട്’, ‘മിസ്റ്റര്‍ എക്‌സ്’ എന്നീ ചിത്രങ്ങളില്‍ അഭിനയിക്കുകയാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    actor Arya Income Tax Department raids
    Latest News
    നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: ജിദ്ദയിൽ ഒ.ഐ.സി.സിയുടെ ഭവന സന്ദർശന പ്രചാരണം
    18/06/2025
    കുവൈത്ത് എക്‌സിറ്റ് പെര്‍മിറ്റ് ജൂലൈ 1 മുതല്‍;സഹേല്‍ ആപില്‍ എങ്ങിനെ എക്‌സിറ്റ് എടുക്കാമെന്നറിയാം?
    18/06/2025
    ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള യുദ്ധം നിർത്തിയത് ഞാൻ തന്നെ, വീണ്ടും ട്രംപ്, മോഡി വിശദീകരിക്കണമെന്ന് കോൺഗ്രസ്
    18/06/2025
    ഡാളസ്സിലെ ദേശീയ വടംവലി മാമാങ്കത്തിൽ ന്യൂയോർക് കിങ്സ് ചാമ്പ്യൻസ്
    18/06/2025
    കുവൈത്തില്‍ പ്രവാസികൾക്ക് രാജ്യത്തിന് പുറത്തേക്ക് പോകാൻ എക്സിറ്റ് പെര്‍മിറ്റ് നിര്‍ബന്ധമാക്കുന്നു
    18/06/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.