Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Sunday, July 6
    Breaking:
    • ഹജ് 2026: കുറഞ്ഞ ദിവസത്തേക്കുള്ള പാക്കേജുകളും വരുന്നു
    • ഹമാസിന്റെ പുതിയ ആവശ്യങ്ങൾ തള്ളി നെതന്യാഹു: വെടിനിര്‍ത്തൽ ചർച്ചകൾക്കായി ഖത്തറിലേക്ക് ഇസ്രായേൽ സംഘം
    • യെമനിൽ നിന്ന് ഹൂത്തികൾ വിട്ട മിസൈൽ ഇസ്രായേൽ സൈന്യം തകർത്തു
    • റിയാദ് ബസ് പദ്ധതി: ഇന്നു മുതല്‍ രണ്ട് പുതിയ ബസ് റൂട്ടുകള്‍ കൂടി
    • മോസ്കോയിൽ സൗദി എംബസിക്ക് പുതിയ ആസ്ഥാനം: വിദേശ മന്ത്രി ഉദ്ഘാടനം ചെയ്തു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»India

    ഡൽഹിയിൽ വീണ്ടും മോഡി ഇടപെടൽ; മന്ത്രി കൈലാഷ് ഗെഹലോട്ട് രാജിവെച്ചു; പാർട്ടി വിട്ടത് ആപ് സ്ഥാപക നേതാവ്

    ദ മലയാളം ന്യൂസ്‌By ദ മലയാളം ന്യൂസ്‌17/11/2024 India Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡൽഹി: ഡൽഹി അഭ്യന്തര-ഗതാഗത മന്ത്രിയും ആം ആദ്മി പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ഒരാളുമായ കൈലാഷ് ഗെഹ്‌ലോട്ട് മന്ത്രിസ്ഥാനവും പാർട്ടിയുടെ പ്രാഥമിക അംഗത്വവും രാജിവെച്ചു. രാജിക്കത്ത് ഡൽഹി മുഖ്യമന്ത്രി അതിഷിക്കും ആം ആദ്മി പാർട്ടിയുടെ ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാളിനും അയച്ചതായി അദ്ദേഹം അറിയിച്ചു.

    പാലിക്കാത്ത വാഗ്ദാനങ്ങളും സമീപകാല വിവാദങ്ങളും ചൂണ്ടിക്കാട്ടിയാണ് രാജി. പാർട്ടിക്കുള്ളിലെ ക്രമക്കേടുകളും രാജിക്കത്തിൽ തുറന്നുപറഞ്ഞതായി അദ്ദേഹം വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഡൽഹിയിലെ ജനങ്ങളെ സേവിക്കാനുള്ള പ്രതിജ്ഞാബദ്ധതയോടെയാണ് ഞാൻ രാഷ്ട്രീയ യാത്ര ആരംഭിച്ചത്. അത് തുടരണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. പക്ഷേ, അതിന് ആം ആദ്മി പാർട്ടിയിൽ നിന്ന് പിന്മാറുകയല്ലാതെ മറ്റ് വഴികളില്ലെന്നും അതിഷി സർക്കാറിൽ ഗതാഗതം, നിയമം, അഭ്യന്തരം, ഐ.ടി വകുപ്പുകൾ അടക്കം കൈകാര്യം ചെയ്ത മന്ത്രി രാജിക്കത്തിൽ പറയുന്നു.

    ജനങ്ങളുടെ അവകാശങ്ങൾക്ക് പകരം, സ്വന്തം അജണ്ടക്ക് വേണ്ടിയാണ് പോരാടുന്നതെന്നും എ.എ.പിയുടെ ജാട്ട് മുഖം കൂടി ആയിരുന്ന കൈലാഷ് ആരോപിച്ചു. യമുന ശുദ്ധീകരണം അടക്കമുള്ള വാഗ്ദാനങ്ങൾ പാലിക്കാനായില്ല. യമുന ഒരു കാലത്തുമില്ലാത്തവിധം മലിനമാണ്. ഡൽഹി സർക്കാർ ഭൂരിഭാഗം സമയവും കേന്ദ്രവുമായി നിരന്തരം പോരാടിയാൽ ഡൽഹിക്ക് യഥാർത്ഥ പുരോഗതി ഉണ്ടാകില്ലെന്നും രാജിക്കത്തിൽ വിമർശിക്കുന്നു.

    കെജ്രിവാളിന്റെ കാലത്ത് ഡൽഹി മുഖ്യമന്ത്രിയുടെ ഓദ്യോഗിക വസതി 50 കോടി രൂപ ചെലവഴിച്ച് കൊട്ടാരം പോലെയാണ് നിർമിച്ചത്. മുഖ്യമന്ത്രിയുടെ വസതിയെ സൂചിപ്പിക്കാൻ ബി.ജെ.പി ഉപയോഗിക്കുന്ന പദമായ ‘ശീഷ്മഹൽ’ പോലെയുള്ള ലജ്ജാകരവും വിചിത്രവുമായ നിരവധി വിവാദങ്ങൾ ആപിൽ വിശ്വസിക്കുന്നുണ്ടോ എന്ന സംശയത്തിലേക്ക് എത്തിക്കുന്നുവെന്നും മന്ത്രി കുറ്റപ്പെടുത്തി.

    അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചപ്പോൾ കൈലാഷിനെയും പാർട്ടി പ്രസ്തുത സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് റിപോർട്ടുകളുണ്ടായിരുന്നു. ജനങ്ങളെ സേവിക്കാനായി രാഷ്ട്രീയത്തിൽ തുടരുമെന്ന് വ്യക്തമാക്കിയ കൈലാഷ് ബി.ജെ.പിയിൽ എത്തുമെന്നാണ് സൂചന.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    AAP BJP In Delhi Minister resigns Kailash Gehlot
    Latest News
    ഹജ് 2026: കുറഞ്ഞ ദിവസത്തേക്കുള്ള പാക്കേജുകളും വരുന്നു
    06/07/2025
    ഹമാസിന്റെ പുതിയ ആവശ്യങ്ങൾ തള്ളി നെതന്യാഹു: വെടിനിര്‍ത്തൽ ചർച്ചകൾക്കായി ഖത്തറിലേക്ക് ഇസ്രായേൽ സംഘം
    06/07/2025
    യെമനിൽ നിന്ന് ഹൂത്തികൾ വിട്ട മിസൈൽ ഇസ്രായേൽ സൈന്യം തകർത്തു
    06/07/2025
    റിയാദ് ബസ് പദ്ധതി: ഇന്നു മുതല്‍ രണ്ട് പുതിയ ബസ് റൂട്ടുകള്‍ കൂടി
    06/07/2025
    മോസ്കോയിൽ സൗദി എംബസിക്ക് പുതിയ ആസ്ഥാനം: വിദേശ മന്ത്രി ഉദ്ഘാടനം ചെയ്തു
    06/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.