മധ്യപ്രദേശ്– ജബല്‍പൂരില്‍ ക്രിസ്ത്യന്‍ പുരോഹിതന്മാരെ പോലീസ് നോക്കി നില്‍ക്കെ ഹിന്ദുത്വ പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ചു. മാണ്ഡാല പള്ളിയിലെ പുരോഹിതന്മാരെയും തീര്‍ഥാടകരെയുമാണ് ആക്രമിച്ചത്.
പള്ളിയുടെ 25ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്തിലെ വിവിധ പള്ളികളില്‍ സന്ദര്‍ശനം നടത്തുന്നതിനിടയില്‍ വി.എച്ച്.പി ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഇവരുടെ ബസ് തടഞ്ഞ് പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടു പോയി. എന്നാല്‍ പോലീസ് ഇവരെ വിട്ടയച്ചു.
പിന്നീട് യാത്ര തുടര്‍ന്നതിനിടെ വി.എച്ച്.പി പ്രവര്‍ത്തകര്‍ വീണ്ടും ബസ് തടയുകയും പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടു പോയി പുരോഹിതന്മാരെയടക്കം ക്രൂരമായി മര്‍ദിക്കുകയായിരുന്നു. മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.
പുരോഹിതന്മാര്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ ക്രിസ്ത്യന്‍ റിഫോം യുണൈറ്റഡ് പീപിള്‍സ് അസോസിയേഷനടക്കം നിരവധി ക്രിസ്ത്യന്‍ സംഘടനകള്‍ അപലപിച്ചു. അക്രമികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു