തിരുവനന്തപുരം– മഴ കനത്തതോടെ സംസ്ഥാനത്ത് മുന്നറിയിപ്പ് നൽകി കാലാവസ്ഥ വകുപ്പ്. ശക്തമായ മഴയെ തുടർന്ന് സംസ്ഥാനത്ത് വിവിധയിടങ്ങളിലായി വെള്ളംകെട്ടൽ രൂപപെട്ടതോടെയാണ് ഡാമുകൾക്കും പരിസര പ്രദേശങ്ങളിൽ താമസിക്കുന്നവർക്കും ജാഗ്രത നിർദേശം കാലാവസ്ഥ വകുപ്പ് നൽകിയത്. അരൂരിൽ കായലിനോട് ചേർന്ന താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായികൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു.
ശക്തമായ മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് സംസ്ഥാനത്ത് എട്ട് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. മൂഴിയാർ, പൊന്മുടി, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ, പെരിയാർ തുടങ്ങിയ ഡാമുകളിൽ ആണ് കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിന് പുറമേ തൃശൂർ ജില്ലയിലെ ഷോളയാർ, പെരിങ്ങൽകുത്ത് ഡാമുകളിലും വയനാട് ജില്ലയിലെ ബാണാസുരസാഗർ ഡാമിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലെ ഏറ്റവും വലിയ ഡാം ആയ ഇടുക്കി ഡാമിലും ജലനിരപ്പ് ഉയർന്ന് 2370.40 അടി ഉയർന്നിട്ടുണ്ട്.
ഇടുക്കി ഡാമിന്റെ പരമാവധി ജലനിരപ്പ് 2403 അടിയാണ്. അതായത് 1459.49 ഘനയടി വെള്ളമാണ് ആകെ സംഭരണശേഷി. ഇതുവരെയുള്ള മഴയിൽ 939.85 ഘനയടി ജലമാണ് ഇടുക്കി ഡാമിൽ ഉള്ളത്. സംഭരണശേഷിയുടെ 64.85 ശതമാനം വരുമിത്. ഇത് 2371 അടിയെത്തിയാൽ റൂൾകർവ് നിയമമനുസരിച്ച് ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കും. 2371 അടിയെത്തിയാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും.
ഇതിന് പുറമേ, അരൂർ നിയോജക മണ്ഡലത്തിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം ക്രമാതീതമായി ഉയർന്ന് കൊണ്ടിരിക്കുകയാണ്. ഇതിന് പിന്നാലെ രാഷ്ട്രീയ വിവാദങ്ങളും ഉടലെടുക്കുകയാണ്. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലാവുന്നത് കായൽ സംരക്ഷണത്തിന്റെ അപാകത മൂലമാണെന്ന് ആണ് ആരോപണം ഉയരുന്നത്. തുടർച്ചയായി അരൂർ മണ്ഡലത്തിലെ അരൂർ, എഴുപുന്ന, കോടം തുരുത്ത്, കുത്തിയതോട്, തുറവൂർ, തൈക്കാട്ടുശേരി, പള്ളിപ്പുറം പാണാവള്ളി, പെരുമ്പളം അരൂക്കുറ്റി എന്നീ പഞ്ചായത്തുകൾ വേമ്പനാട്, കൈതപ്പുഴ എന്നീ കായലുകളുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്.
കായലുമായി ബന്ധപ്പെട്ട് നീർചാലുകളും തോടുകളും ഇല്ലാത്തതിനാൽ ആണ് വെള്ളം ഉയരുന്നത് എന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ കായൽ പുനരുജ്ജീവന പദ്ധതിക്ക് ആയി 100 കോടി പ്രഖ്യാപിച്ചെങ്കിലും പദ്ധതി പാതി വഴിയിൽ സതംഭിക്കുകയായിരുന്നു.