ചെന്നൈ– നൽകിയ ഭക്ഷണത്തിൽ നിന്ന് മുടി കിട്ടിയതിനെത്തുടർന്ന് എയർ ഇന്ത്യക്ക് പിഴയിട്ട് മദ്രാസ് ഹൈക്കോടതി. 35,000 രൂപയാണ് ഹൈക്കോടതി പിഴയിട്ടത്. മുമ്പ് സിവിൽ കോടതി വിധിച്ച ഒരു ലക്ഷം രൂപ നഷ്ടപരിഹാരത്തിനെതിരെ എയർ ഇന്ത്യ മദ്രാസ് ഹൈക്കോടതിയിൽ അപ്പീൽ നൽകിയിരുന്നു. ഈ അപ്പീൽ പരിഗണിക്കവെയാണ് 35,000 രൂപ പിഴ നൽകണമെന്ന് ഹൈക്കോടതി വിധച്ചത്. കൊളംബോയിൽ നിന്നും ചെന്നൈയിലേക്ക് പറന്ന എയർ ഇന്ത്യ വിമാനത്തിലെ ഒരു യാത്രക്കാരന് ലഭിച്ച ഭക്ഷണത്തിൽ നിന്ന് മുടി കിട്ടിയതിനെ തുടർന്ന് വിമാന കമ്പനിക്ക് പരാതി നൽകിയിരുന്നു. എന്നാൽ നൽകിയ പരാതിയിന്മേൽ കമ്പനി നടപടികളൊന്നും എടുക്കാത്തതിനെ തുടർന്നാണ് ഇയാൾ കോടതിയെ സമീപിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group