ഗാന്ധിനഗർ:ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി മുഴുവൻ സീറ്റുകളും നേടും എന്ന് പ്രതീക്ഷിച്ചിരുന്ന ഗുജറാത്തിൽ ഒരു സീറ്റ് പിടിച്ചെടുത്ത് കോണ്‍ഗ്രസ്.
ബാണസ്കന്ത മണ്ഡലത്തിലാണ് കോണ്‍ഗ്രസ് വിജയിച്ചത്. ജെനിബെൻ താക്കൂറാണ് ബാണസ്കന്തയിൽ വിജയിച്ച സ്ഥാനാർഥി.30,000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
രേഖ ചൗധരിയായിരുന്നു മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ പർഭത്ത്ഭായ് പട്ടേൽ മൂന്നരലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച മണ്ഡലമാണ് ബാണസ്കന്ത.
2009ൽ 11 സീറ്റുകളിൽ കോണ്‍ഗ്രസ് വിജയിച്ചിരുന്നു. എന്നാൽ 2014ലും 2019ലും ഗുജറാത്തിൽ നിന്ന് കോണ്‍ഗ്രസിന് ഒരു സീറ്റും ലഭിച്ചിരുന്നില്ല. എക്സിറ്റ് പോളുകളിൽ മിക്ക ഏജൻസികളും ബിജെപി മൂഴുവൻ സീറ്റുകളിലും വിജയിക്കുമെന്ന് പ്രവചിച്ചിരുന്ന സംസ്ഥാനമാണ് ഗുജറാത്ത്.