മുംബൈ– സ്വര്‍ണ വ്യാപാരത്തിലൂടെ ലാഭം വാഗ്ദാനം ചെയ്ത് 62കാരനില്‍ നിന്ന് പണം കവര്‍ന്നതായി പരാതി. പലതവണകളായി ട്രേഡിങ് ആപ്പ് വഴി നിക്ഷേപിച്ച 73.72 ലക്ഷം രൂപയാണ് നഷ്ടമായത്. ഡേറ്റിങ് ആപ്പില്‍ നിന്ന് സോയ എന്ന് പരിചയപ്പെടുത്തിയ സ്ത്രീയാണ് പണം തട്ടിയെടുത്തത്. നിക്ഷേപകനെ പരിചയപ്പെട്ടതിന് ശേഷം വാട്‌സാപ്പ് വഴി ബന്ധം ശക്തമാക്കി വിശ്വാസം നേടിയെടുത്താണ് തട്ടിപ്പ് പദ്ധതി ആവിഷ്‌കരിച്ചത്. 2024 മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള കാലയളവിലാണ് പണം നിക്ഷേപിച്ചത്. സ്വര്‍ണ വ്യാപാരത്തില്‍ വന്‍ലാഭം ലഭിക്കുമെന്ന് വാ്ഗദാനം നല്‍കി പ്രത്യേക ട്രേഡിങ് ആപ്പ് വഴി നിക്ഷേപം നടത്താന്‍ പ്രേരിപ്പിക്കുകയായിരുന്നു.
എന്നാല്‍ പ്രതീക്ഷിച്ച കാലയളവില്‍ ലാഭം ലഭിക്കാതെ വന്നപ്പോള്‍ തട്ടിപ്പുകാരിയോട് നിക്ഷേപകന്‍ വിവരങ്ങള്‍ തേടിയതിന് ശേഷം ഇവര്‍ അപ്രത്യക്ഷമാവുകയായിരുന്നു. തട്ടിപ്പ് തിരിച്ചറിഞ്ഞതോടെ നിക്ഷേപകന്‍ പോലീസില്‍ പരാതി നല്‍കി. പ്രാഥമിക അന്യേഷണം പൂര്‍ത്തിയാക്കിയ പോലീസ് വഞ്ചന, തട്ടിപ്പ്, എന്നിവയും ഐടി ആക്റ്റിലെ വിവിധ വകുപ്പുകളും ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്തു. ഇടപാടുകളുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ തെളിവുകള്‍ കണ്ടെത്താനുള്ള നടപടികള്‍ ആരംഭിച്ചതായി പോലീസ് അറിയിച്ചു.