ബെംഗളൂരു– സ്വര്‍ണക്കടത്ത് കേസില്‍ പിടിയിലായ കന്നട നടി രന്യ റാവുവിന് ജാമ്യം അനുവദിച്ച് കോടതി. രണ്ട് ലക്ഷം രൂപയും രണ്ടാള്‍ ജാമ്യമവും, രാജ്യം വിടരുതെന്നുമാണ് ജാമ്യ വ്യവസ്ഥത. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയാണ് ജാമ്യം അനുവദിച്ചത്. കൂട്ടുപ്രതി തരുണ്‍ രാജുവിനും കോടതി ജാമ്യം അനുഭവിച്ചു. മാര്‍ച്ച്-3നാണ് രന്യ അറസ്റ്റിലായത്. 13 കോടിയോളം വിലമതിക്കുന്ന സ്വര്‍ണവുമായി ബെംഗളൂരു വിമാനത്താവളത്തില്‍ നിന്നാണ് ഡി.ആര്‍.ഐ നടിയെ അറസ്റ്റു ചെയ്യുന്നത്. രന്യയോടൊപ്പം അറസ്റ്റിലായ മൂന്ന് പേര്‍ക്കുള്‍പ്പുടെ കോഫെപോസ (വിദേശ വിനിമയം സംരക്ഷിക്കുന്നതിനും കള്ളക്കടത്ത് തടയുന്നതിനുമുള്ള) നിയമവും ചുമത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group