ന്യൂഡല്‍ഹി– ഗോവ ആഘോഷത്തിന് വേണ്ടിയുള്ള നാടല്ലെന്നും പശുക്കള്‍ക്കും യോഗക്കും വേണ്ടിയുള്ള സ്ഥലമാണെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ആളുകള്‍ ഗോവയിലെ ക്ഷേത്രങ്ങളേക്കാള്‍ ബീച്ചുകളിലാണെത്തുന്നത്. സംസ്ഥാനത്തിന്റെ സംസ്‌കാരത്തേക്കാള്‍ സൂര്യനും, കടലും, മണലുമാണ് ആളുകളെ ആകര്‍ഷിക്കുന്നത്. സനാതന്‍ രാഷ്ട്ര ശംഖ്‌നാദ് മഹോത്സവ് ഉല്‍ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു സാവന്ത് പറഞ്ഞു.
മഹാവിഷ്ണുവിന്റെ അവതാരമായ പരശുരാമന്‍ മഴുവെറിഞ്ഞാണ് ഗോവയുണ്ടാക്കിയത്. പക്ഷെ ഇവിടെ വരുന്ന ആളുകള്‍ ക്ഷേത്രത്തിനേക്കാള്‍ ബീച്ചുകളെയാണ് കാണാനെത്തുന്നതും അദ്ദേഹം പറഞ്ഞു. സമ്പന്നമായ സംസ്‌കാരം പഠിക്കാനും ആളുകള്‍ ഗോവയില്‍ എത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവില്‍ ഗോവയിലെ ക്ഷേത്രങ്ങളുടെ ഭരണം നടത്തുന്നത് പ്രാദേശിക സമൂഹങ്ങളാണ്. സര്‍ക്കാറിന് അതില്‍ യാതൊരു നിയന്ത്രണങ്ങളുമില്ല. നൂറ്റാണ്ടുകളായി പിന്തുടരുന്ന ആചാരങ്ങളാണ് ഇപ്പോഴും ഗോവയില്‍ പിന്തുടരുന്നതെന്നും അദ്ദേഹം പറഞ്ഞു.