പട്ന – ബീഹാറില്‍ നാല് പാലങ്ങള്‍ കൂടി തകര്‍ന്നു വീണു. ഇതോടെ കഴിഞ്ഞ 16 ദിവസത്തിനിടെ ബിഹാറില്‍ 10 പാലങ്ങളാണ് തകര്‍ന്ന് വീണത്. സിവാന്‍ ജില്ലയില്‍ മൂന്നെണ്ണവും സരണ്‍ ജില്ലയില്‍ ഒന്നുമാണ് കഴിഞ്ഞ ദിവസം തകര്‍ന്നുവീണത്.
മഹാരാജ്ഗഞ്ച് സബ്ഡിവിഷനിലെ ഡിയോറിയ, നവ്താന്‍, ധമാഹി ഗ്രാമങ്ങളിലെ ചാരി നദിക്ക് കുറുകെയാണ് സിവാനില്‍ തകര്‍ന്ന പാലങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ആരും മരിക്കുകയോ ആര്‍ക്കും പരുക്കേല്‍ക്കുകയോ ചെയ്തിട്ടില്ലെങ്കിലും 200 ഓളം ഗ്രാമങ്ങളുടെ പുറത്തേക്കുള്ള ബന്ധം തകരാറിലായി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group