മുംബൈ – പൂച്ചയെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങിയ വീണ് അഞ്ച് പേര് വിഷവാതകം ശ്വസിച്ച് മരിച്ചു. മഹാരാഷ്ട്രയിലെ അഹമ്മദ്നഗറില്‍ ദാരുണ സംഭവം ഉണ്ടായത്. ബന്ധുക്കളായ കര്‍ഷകരായിരുന്നു ഇവര്‍. 6 പേരാണ് കിണറ്റില്‍ ഇറങ്ങിയത്.
ചാണകവും കാര്‍ഷികാവശിഷ്ടങ്ങളുമിടുന്ന ഉപേക്ഷിക്കപ്പെട്ട കിണറ്റിലാണ് വീണത്. അരയില്‍ കയര്‍ കെട്ടി ഇറങ്ങിയ ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്. പൂച്ചയെ രക്ഷപ്പെടുത്താന്‍ കിണറ്റിലിറങ്ങിയ ഒരോരുത്തരായി ബോധരഹിതരാവുകയായിരുന്നു. പൂച്ചയെ രക്ഷിക്കാനിറങ്ങിയ ആദ്യ ആള് ബോധരഹിതനായതോടെയാണ് മറ്റുളളവരും കിണറ്റിലിറങ്ങിയത്. ഒരാളെ നാട്ടുകാരും അഗ്നിശമനാ ഉദ്യോഗസ്ഥരും ചേര്‍ന്ന് രക്ഷപ്പെടുത്തി. ഇയാള്‍ അപകട നില തരണം ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group