തഞ്ചാവൂര്‍: തമിഴ്‌നാട്ടിലെ മത്സ്യത്തൊളിലാളികളുടെ വലയില്‍ക്കുടുങ്ങിയത് അപൂര്‍വയിനം കടല്‍പ്പശു്.തഞ്ചാവൂര്‍ ജില്ലയിലെ തീരത്ത് തിങ്കളാഴ്ച (ഫെബ്രുവരി 3) പുലര്‍ച്ചെയാണ് സംഭവം. അതിരപട്ടണത്തിനടുത്തുള്ള കൊല്ലുകാടു നിന്നുള്ള 15 മത്സ്യത്തൊഴിലാളികള്‍ പട്ടുകോട്ടൈ തീരത്ത് ആഴക്കടലില്‍ മത്സ്യബന്ധനം നടത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
പുലര്‍ച്ചെ വല കരയ്ക്ക് കൊണ്ടുവന്നപ്പോള്‍, പ്രഭാകരന്‍ എന്ന മത്സ്യത്തൊഴിലാളിയുടെ വലയില്‍ ഏകദേശം 6 അടി നീളമുള്ള ഒരു വലിയ കടല്‍ജീവി കുടുങ്ങിയതായി സംഘം കണ്ടെത്തി. ഡുഗോങ്ങിന് ഏകദേശം 400 കിലോഗ്രാം ഭാരം വരുമെന്ന് മത്സ്യത്തൊഴിലാളികള്‍ കണക്കാക്കി.
അവര്‍ പട്ടുകോട്ടൈ ഫോറസ്റ്റ് ഓഫീസറെ ഫോണില്‍ ബന്ധപ്പെട്ടു, വംശനാശഭീഷണി നേരിടുന്ന ജീവികളെ കുറിച്ച് അദ്ദേഹം അവരെ അറിയിക്കുകയും ശ്രദ്ധാപൂര്‍വ്വം അതിനെ കടലിലേക്ക് തിരികെ വിടാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.തുടര്‍ന്ന് അതിനെ കടലിലേക്ക് തന്നെ വിടുകയായിരുന്നു.