ന്യൂഡല്‍ഹി– കശ്മീര്‍ താഴ്‌വരെയും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളെയും ബന്ധിപ്പിക്കുന്ന ആദ്യത്തെ വന്ദേ ഭാരത് ട്രെയിന്‍ ഏപ്രില്‍ 19 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്‌ലാഗ് ഓഫ് ചെയ്യും. തുടക്കത്തില്‍ കത്രക്കും ശ്രീനഗര്‍/ബാരാമുല്ലക്കും ഇടയിലായിരിക്കും സര്‍വീസ് നടത്തുക. 2025 ആഗസ്റ്റില്‍ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ട്.
ഉദ്ഘാടന ദിവസം പ്രധാനമന്ത്രി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ചെനാബ് റെയില്‍ പാലം സന്ദര്‍ശിക്കും. കത്രയിലെ പൊതു റാലിയെ അഭിസംബോധന ചെയ്യും. പ്രധാനമന്ത്രിയോടൊപ്പം റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ്, കേന്ദ്ര മന്ത്രി ഡോ.ജിതേന്ദ്ര സിംഗ്, ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ, ജമ്മുകാശ്മീര്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുല്ല, മറ്റ് ഉന്നത രാഷ്ട്രീയ നേതാക്കള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
ജമ്മു റെയില്‍വെ സ്റ്റേഷന്‍ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് നേരിട്ട് ട്രെയിന്‍ സര്‍വീസ് നടത്തുമെന്ന് റെയില്‍വെ സൂചിപ്പിക്കുന്നു. ആദ്യഘട്ടത്തില്‍ ഡല്‍ഹിയില്‍ നിന്ന് ശ്രീനഗറിലേക്ക് നേരിട്ട് സര്‍വീസ് ഉണ്ടാവില്ല