ദുബായ്: തെലുങ്ക് ചലച്ചിത്ര നിർമാതാവ് കേദാർ സെലഗാം ഷെട്ടി(42) യെ ദുബായിൽ മരിച്ച നിലയിൽ കണ്ടെത്തി. ജുമൈറ ലേയ്ക് ടവേഴ്സിലെ താമസ സ്ഥലത്ത് മരിച്ച നിലയിലാണ് ഷെട്ടിയെ കണ്ടെത്തിയതെന്ന് തെലങ്കാന ഗൾഫ് എൻആർഐ സെൽ കൺവീനർ എസ്.വി. റെഡ്ഡി പറഞ്ഞു. അടുത്തിടെയാണ് കേദാർ ദുബായിലെത്തി സ്വന്തമായി റിയൽ എസ്റ്റേറ്റ് ബിസിനസ് തുടങ്ങിയത്.
മകളോടൊപ്പമായിരുന്നു താമസം. തെലുങ്ക് സൂപ്പർ താരങ്ങളായ അല്ലു അർജുൻ, വിജയ് ദേവരകൊണ്ട തുടങ്ങിയവരുമായി അടുപ്പമുണ്ടായിരുന്ന കേദാർ ആനന്ദ്, ദേവരകൊണ്ടയുടെ ഗം ഗം ഗണേഷ അടക്കം ഏതാനും തെലുങ്ക് സിനിമകൾ നിർമിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group