ന്യൂഡല്‍ഹി– ഗുജറാത്തിലെ പ്രമുഖ പത്രമായ ഗുജറാത്ത് സമാചര്‍ ഉടമ ബാഹുബലി ഷായെ സാമ്പത്തിക ക്രമക്കേട് ആരോപിച്ച് ഇ.ഡി (എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്) അറസ്റ്റ് ചെയ്തു. പ്രധാനമന്ത്രിയെുയം കേന്ദ്ര സര്‍ക്കാറിനെയും വിമര്‍ശനത്തിന് പകരമായിട്ടാണ് അറസ്റ്റെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷത്തെ കുറിച്ചും ഗുജറാത്ത് സമാചാര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗുജറാത്ത് കോണ്‍ഗ്രസ് നേതാവ് ഇ.ഡിയുടെ നടപടി അപമാനമകരെന്ന് വിമര്‍ശിച്ചു.
മെയ് തുടക്കത്തില്‍ തെളിവുകളില്ലാതെ ആളുകള്‍ക്കെതിരെ ആരോപണം ഉന്നയിക്കുന്ന ഇ.ഡിയുടെ നടപടിയെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ആദായ നികുതി വകുപ്പിന്റെ ഓപ്പറേഷന് പിന്നാലെയാണ് ബാഹുബലി ഷായെ ഇ.ഡി അറസ്റ്റ് ചെയ്തത്. അതേ സമയം ബാഹുബലി ഷായെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിശോധനക്കായി വി.എസ് ആശുപത്രിയില്‍ കൊണ്ടുപോയി. പിന്നീട് സൈഡസ് ആശുപത്രിയിലേക്കും മാറ്റിയിരിക്കുകയാണ്.
എല്ലാ മാധ്യമങ്ങളും ഗോദി മീഡിയ അല്ലെന്നും ആത്മാവ് വില്‍ക്കാന്‍ തയാറല്ലെന്ന് ബി.ജെ.പി മനസിലാക്കണമെന്നും കോണ്‍ഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ ശക്തിസിങ് ഗോഹില്‍ പറഞ്ഞു. അവരവരുടെ ജോലി കൃത്യമായി ചെയ്യുന്ന മാധ്യമങ്ങളെ ക്രൂരമായാണ് മോദി സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. ഗുജറാത്ത് സമാചാറിനും സത്യം പറയുന്ന എല്ലാ മാധ്യമങ്ങള്‍ക്കും ഒപ്പമാണ് താനെന്നും ഗോഹില്‍ കൂട്ടിച്ചേര്‍ത്തു.