ന്യൂഡല്‍ഹി– അഫ്ഗാനിസ്ഥാന്‍-തജിക്കിസ്ഥാന്‍ അതിര്‍ത്തി മേഘലയില്‍ ഏപ്രില്‍ ശനിയാഴ്ച 5.8 തീവ്രതയില്‍ ഭൂമികുലുങ്ങി. കശ്മീര്‍, ഡല്‍ഹി എന്നിവയുള്‍പ്പെടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കുലുക്കം അനുഭവപ്പെട്ടു. നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി പ്രകാരം ഉച്ചക്ക് 12.17ന് ഭൗമോപരിതലത്തില്‍ നിന്ന് 86 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂകമ്പം ഉണ്ടായത്. കാശ്മീര്‍ താഴ്‌വരയിലും, ഡല്‍ഹിയിലും നേരിയ തീവ്രതയിലാണ് ഭൂമി കുലുക്കം അനുഭവപ്പെട്ടത്. കശ്മീരില്‍ ആളുകള്‍ പരിഭ്രാന്തരായി കെട്ടിടത്തില്‍ നിന്ന് ഇറങ്ങിയോടി. ആളപായങ്ങളോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group