ന്യൂഡൽഹി– ഐക്യരാഷ്ട്രസഭയിൽ ജമ്മുകശ്മീരിന്റെ മേലുള്ള പാകിസ്ഥാന്റെ അവകാശവാദങ്ങളെ ഇന്ത്യ വിമർശിച്ചു. അനാവിശ്യവും നിയമവിരുദ്ധവുമായ അവകാശമാണ് പാകിസ്ഥാന്‍ ഉന്നയിക്കുന്നത്, ജമ്മുകശ്മീരിൽ കൈയ്യേറിയ പ്രദേശങ്ങള്‍ ഒഴിയാന്‍ ഇന്ത്യ ആവശ്യപ്പെട്ടു.
ഐക്യരാഷ്ട്രസഭയുടെ സമാധാനപാലന പരിഷ്‌കാരങ്ങളെ കുറിച്ചുള്ള ചര്‍ച്ചയിലാണ് നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുന്ന പ്രദേശങ്ങളില്‍ നിന്ന് ഇന്ത്യ ഒഴിയണമെന്ന് പാകിസ്ഥാന്‍ ആവിശ്യപ്പെട്ടത്. യു.എന്‍ സുരക്ഷാ കൗണ്‍സിലിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്ന ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പര്‍വ്വതനേനി ഹരീഷ് പാകിസ്ഥാന്റെ ആവര്‍ത്തിച്ചുള്ള അവകാശവാദത്തെ തള്ളിക്കളഞ്ഞു. ജമ്മുകശ്മീര്‍ എന്നും ഇന്ത്യയുടെ അവിഭാജ്യഘടകമായിരുന്നു, അത് ഇപ്പോഴും, എപ്പോഴും അങ്ങനെ തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ കേന്ദ്രഭരണ പ്രദേശമായ ജമ്മുകശ്മീരിന്റെ മേലിലുള്ള പാകിസ്ഥാന്റെ അനാവശ്യമായ അവകാശവാദങ്ങള്‍ ശ്രദ്ധിക്കാന്‍ ഇന്ത്യ നിര്‍ബന്ധിതരാകുന്നു. ഇത്തരം ആവര്‍ത്തിച്ചുള്ള പരാമര്‍ശങ്ങള്‍ പാകിസ്ഥാന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകര പ്രവര്‍ത്തനങ്ങളെ ന്യായീകരിക്കുകയോ നിയമവിരുദ്ധ അവകാശങ്ങളെ സാധൂകരിക്കുകയോ ചെയ്യില്ലെന്ന് ഹരീഷ് പറഞ്ഞു.
കഴിഞ്ഞ ആഴ്ച ജനീവയില്‍ നടന്ന യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ യോഗത്തില്‍ ജമ്മുകശ്മീരില്‍ മനുഷ്യാവകാശ ലംഘനം നടത്തുന്നുവെന്ന പാകിസ്ഥാന്റെ ആരോപണം ഇന്ത്യ തള്ളിക്കളഞ്ഞു. ജമ്മുകശ്മീരില്‍ പാകിസ്ഥാന്‍ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയിരിക്കുന്ന പ്രദേശങ്ങള്‍ ഒഴിയണം. പാകിസ്ഥാന്‍ പ്രതിനിധികള്‍ അവരുടെ സൈനിക ഭീകരവാദ സമുച്ചയം കൈമാറിയ നുണകള്‍ പ്രചരിപ്പിക്കുന്നത് ഖേദകരമാണെന്ന ഇന്ത്യന്‍ പ്രതിനിധി ക്ഷിതിജ് ത്യാഗി പറഞ്ഞു.