ന്യൂദല്‍ഹി – ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് അഴിമതി കേസില്‍ ജയിലിലായതിന് പിന്നാലെ ആം ആദ്മി പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി രാജ് കുമാര്‍ ആനന്ദ് രാജിവെച്ചു. പാര്‍ട്ടി അഴിമതിയില്‍ മുങ്ങിയെന്ന് രാജ് കുമാര്‍ ആനന്ദ് വിമര്‍ശിച്ചു. മന്ത്രി സ്ഥാനം രാജിവച്ചതിന് പിന്നാലെ പാര്‍ട്ടി അംഗത്വവും രാജ്കുമാര് രാജിവെച്ചു.
പാര്‍ട്ടി അഴിമിതിയില്‍ മുങ്ങിയെന്ന് രാജ് കുമാര്‍ പറഞ്ഞു. ‘അഴിമതിക്കെതിരെ പോരാടാനുള്ള ആം ആദ്മി പാര്‍ട്ടിയുടെ ശക്തമായ സന്ദേശം കണ്ടാണ് ചേര്‍ന്നത്. ഇന്ന് പാര്‍ട്ടി അഴിമതിയുടെ നടുവിലാണ്. അതിനാലാണ് ഞാന്‍ രാജിവയ്ക്കാന്‍ തീരുമാനിച്ചത്’ ആനന്ദ് പറഞ്ഞു.
മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് ജയിലികഴിയവെയാണ് മന്ത്രിയുടെ രാജി. ബി ജെ പി തങ്ങളുടെ നേതാക്കളെ വിലയ്ക്ക് വാങ്ങാന്‍ ശ്രമിക്കുന്നതായി നേരത്തെ തന്നെ ആംആദ്മി നേതൃത്വം ആരോപിക്കുന്നുണ്ട്. അതിനിടെയാണ് മന്ത്രിയുടെ രാജി. മന്ത്രിയുടെ വസതിയില്‍ ഇ ഡി നേരത്തെ പരിശോധന നടത്തിയിരുന്നു.