ന്യൂഡല്‍ഹി: കാല്‍നൂറ്റാണ്ടിന് ശേഷം രാജ്യതലസ്ഥാനത്ത് ബിജെപി അധികാരത്തിലേക്ക് മടങ്ങിയെത്തുമെന്ന് അഭിപ്രായ സര്‍വേകള്‍. പോളിംഗ് സമയം അവസാനിച്ചതിന് പിന്നാലെ പുറത്ത് വന്ന അഭിപ്രായ സര്‍വേ ഫലങ്ങളില്‍ ബഹുഭൂരിപക്ഷവും ബിജെപിക്ക് വ്യക്തമായ ആധിപത്യം പ്രവചിക്കുന്നു. അഞ്ച് എക്‌സിറ്റ് പോളുകള്‍ ബിജെപിക്ക് അനുകൂലമായി പ്രവചനം നടത്തി.
കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും ആംആദ്മി തരംഗത്തിന് സാക്ഷ്യംവഹിച്ച ഡല്‍ഹി ഇത്തവണ വിധി തിരുത്തുമെന്നാണ് പ്രവചനം. അതേസമയം കോണ്‍ഗ്രസിന് ഇത്തവണയും തിരിച്ചുവരവില്ല. പരമാവധി മൂന്ന് സീറ്റുകള്‍ വരേയാണ് കോണ്‍ഗ്രസിന് പ്രവചിക്കപ്പെടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group