ന്യൂഡൽഹി: ഡൽഹി മിനി ഹിന്ദുസ്ഥാനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിലെ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പ്രവർത്തകരെ അഭിസംബോധന ചെയ്തു ബിജെപി ആസ്ഥാനത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡൽഹിയിലെ ജനങ്ങൾക്ക് നന്ദിയും മോദി അറിയിച്ചു.
‘ഡൽഹിയുടെ വികസനമാണ് ലക്ഷ്യം. ഡൽഹി ദുരന്ത മുക്തമായി. ആഡംബരം, അഹങ്കാരം, അരാജകത്വം എന്നിവ പരാജയപ്പെട്ടു. രാഷ്ട്രീയത്തിൽ കുറുക്കുവഴികളില്ലെന്ന സന്ദേശം കൂടിയാണ് ഈ തിരഞ്ഞെടുപ്പ് ഫലം. രാവും പകലും ഡൽഹിക്കായി പ്രവർത്തിക്കും. എൻഡിഎ ജനങ്ങൾക്കായി പ്രവർത്തിക്കും. ഡൽഹിയുടെ വികസനം തന്റെ ഗ്യാരന്റി. മദ്ധ്യവർഗത്തെ എന്നും പരിഗണിച്ച പാർട്ടിയാണ് ബിജെപി. ഈ വിജയത്തിൽ ഓരോ പ്രവർത്തകനും പങ്കുണ്ട്. ഡബിൾ എൻജിൻ സർക്കാരിനെ ജനം വിശ്വസിക്കുന്നു’,- മോദി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group