ചെന്നൈ– ഇസ്രായേലിന്റെ ഗാസ ആക്രമണത്തിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് സിപിഎം ചെന്നൈയിൽ ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ, കെ. വീരമണി, വൈക്കോ, തമിഴ്‌നാട് കോൺഗ്രസ് അധ്യക്ഷൻ കെ. സെൽവാപെരുന്തഗൈ, വിസികെ അധ്യക്ഷൻ തോൽ തിരുമാവളവൻ, ടിഎംഎംകെ നേതാവ് പ്രൊഫ. ജവഹറുല്ല തുടങ്ങിയ പ്രമുഖർ റാലിയിൽ പങ്കെടുത്തു.
“ഗാസയിൽ നടക്കുന്നത് ഒരു രാജ്യത്തിന്റെ മാത്രം പ്രശ്നമല്ല, മനുഷ്യത്വത്തിന്റെ പ്രശ്നമാണ്,” എന്ന് സ്റ്റാലിൻ പ്രസ്താവിച്ചു. ഇസ്രായേലിന്റെ ആക്രമണത്തെ ശക്തമായി അപലപിച്ച അദ്ദേഹം, യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു.
ഗാസയോടുള്ള ഐക്യദാർഢ്യം സ്റ്റാലിൻ മുമ്പും പ്രകടിപ്പിച്ചിട്ടുണ്ട്. “ഗാസയിൽ നിന്നുള്ള ഓരോ ദൃശ്യവും ഹൃദയഭേദകമാണ്. സ്സയിലെ യുദ്ധ ഭൂമിയിൽ നിന്നുള്ള ഓരോ ദൃശ്യങ്ങളും ഹൃദയം തകർക്കുന്നതാണ്. കുഞ്ഞുങ്ങളുടെ കരച്ചിൽ, വിശക്കുന്ന കുട്ടികൾ, ആശുപത്രികൾ ബോംബിട്ട് തകർക്കുന്നത് എല്ലാം ഒരിക്കലും ഭൂമിയിൽ ഒരു മനുഷ്യനും അനുഭവിക്കാൻ പാടില്ലാത്തതാണെന്നും സ്റ്റാലിൻ എക്‌സിൽ കുറിച്ചിരുന്നു