Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Tuesday, May 13
    Breaking:
    • ജിദ്ദയിൽ നാളെ മുതൽ നടക്കാനിരുന്ന ഇന്ത്യൻ ഫെസ്റ്റ് മാറ്റിവെച്ചു
    • അമേരിക്കയുമായി സൗദി ഒപ്പിട്ടത് 30,000 കോടി ഡോളറിന്റെ കരാറുകള്‍
    • ദമാം ഒയാസിസ് സംഗമം സംഘടിപ്പിച്ചു
    • നജ്റാനിൽ നിന്ന് നാട്ടിലേക്ക് യാത്ര തിരിച്ച തമിഴ്നാട് സ്വദേശിയെ ദമ്മാമിൽ കാണാതായി
    • പാകിസ്ഥാനെ മറികടക്കാൻ ഒരേയൊരു വാദമേ ഉന്നയിക്കാനാകൂ,, ഇന്ത്യ ഒരു മതേതര രാഷ്ട്രമാണ് എന്ന വാചകം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»India

    സി.പി.എം ജനറൽ സെക്രട്ടറി: എം.എ ബേബിയ്ക്ക് സാധ്യതയേറി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്04/04/2025 India Kerala 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    മധുര-കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാവ് എം.എ. ബേബി സിപിഎം ജനറല്‍ സെക്രട്ടറിയാകുവാൻ സാധ്യതയേറി.

    ആദ്യഘട്ടത്തില്‍ പരിഗണിക്കപ്പെട്ട രാഘവലുവിനും അശോക് ധാവ്ളയ്ക്കു മതിയായ പിന്തുണയില്ലാതായതോടെയാണിത്. ബേബിയുടെ സീനിയോരിറ്റിയും, ദേശീയതലത്തിലെ പ്രവര്‍ത്തന മികവും ഘടകമാകും.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പ്രായ നിബന്ധനയില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഒഴികെയുള്ള ആർക്കും ഇളവ് നല്‍കേണ്ടതില്ല എന്ന് ധാരണയുള്ളതിനാല്‍ പിബിയില്‍ അവശേഷിക്കുന്ന നേതാക്കളില്‍ നിന്ന് തന്നെ പുതിയ ജനറല്‍ സെക്രട്ടറിയെ കണ്ടെത്തണമെന്നതും ബേബിക്ക് തുണയായി.

    2005 ല്‍ പിബിയില്‍ എത്തിയ ബി.വി.രാഘവലു മാത്രമാണ് ബേബിയേക്കാള്‍ സീനിയോറിറ്റി ഉള്ള ഏക നേതാവ്. പാർട്ടി ദുർബലമായ ആന്ധ്രയില്‍ നിന്ന് വരുന്ന രാഘവലു ദേശിയ തലത്തില്‍ കാര്യമായ സാന്നിധ്യമല്ല.

    ആന്ധ്രയിലെയും തെലങ്കാനയിലെയും സംഘടന പ്രശ്നങ്ങളില്‍ ആരോപണ വിധേയനായ രാഘവലു ഇടക്ക് പിബി അംഗത്വം രാജിവെച്ചിരുന്നു. എന്നാല്‍ വിവാദം ഒഴിവാക്കാൻ നേതാക്കള്‍ ഇടപെട്ട് രാജി പിൻവലിപ്പിക്കുകയായിരുന്നു.

    രാഘവലു കഴിഞ്ഞാല്‍ പിബി അംഗവും കിസാൻ സഭ ജനറല്‍ സെക്രട്ടറിയുമായ അശോക് ധാവ്ള ആണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്.

    മഹാരാഷ്ട്ര കർഷക സമരത്തോടെ ദേശിയ തലത്തില്‍ ശ്രദ്ധേയനായ ധാവ്ള നല്ല സംഘാടകനും സൈദ്ധാന്തിക അടിത്തറയുള്ള നേതാവുമാണ്. ആദർശ രാഷ്ട്രീയ വഴിയിലുള്ള ധാവ്ളക്ക് പ്രായോഗിക രാഷ്ട്രിയത്തില്‍ വലിയ മികവില്ല. ഇതാണ് ആകെയുള്ള പ്രതികൂല ഘടകം.

    ആരോഗ്യ പ്രശ്നങ്ങളും മഹാരാഷ്ട്രാ ഘടകത്തിൻ്റെ പിന്തുണ ഇല്ലാത്തതും ധാവ്ളയുടെ സാധ്യതയെ ബാധിക്കാനിടയുണ്ട്. ഈ സാഹചര്യങ്ങള്‍ എല്ലാം പരിഗണിക്കുമ്ബോള്‍ എം.എ. ബേബി തന്നെ ജനറല്‍ സെക്രട്ടറി ആകാനാണ് സാധ്യത. അങ്ങനെയെങ്കിൽ ഇ.എം.എസിന് ശേഷം ജനറല്‍ സെക്രട്ടറിയാകുന്ന മലയാളി ആവും അദ്ദേഹം

    അതേസമയം തനിക്ക് മുകളില്‍ കേരളത്തിലെ പാർട്ടിയില്‍ വേറൊരു അധികാര കേന്ദ്രം ഉണ്ടാകുന്നത് അംഗീകരിച്ച്‌ നല്‍കാൻ വിമുഖതയുള്ളയാളാണ് പിണറായി വിജയൻ. അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയുടെ എതിർപ്പ് ബേബി അനുകൂലികള്‍ പ്രതീക്ഷിക്കുന്നുണ്ട്.

    മുഖ്യമന്ത്രിയുടെ എതിർപ്പ് വന്നാലും ബേബിയെ ജനറല്‍ സെക്രട്ടറിയാക്കാൻ മന്ത്രി പി.രാജീവിൻ്റെ നേതൃത്വത്തില്‍ ബദല്‍ നീക്കവുമുണ്ട്. കേന്ദ്ര കമ്മിറ്റിയിലും മറ്റ് സംസ്ഥാന ഘടകങ്ങള്‍ക്കിടയിലും ആശയ വിനിമയം സജീവമാണ്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    ജിദ്ദയിൽ നാളെ മുതൽ നടക്കാനിരുന്ന ഇന്ത്യൻ ഫെസ്റ്റ് മാറ്റിവെച്ചു
    13/05/2025
    അമേരിക്കയുമായി സൗദി ഒപ്പിട്ടത് 30,000 കോടി ഡോളറിന്റെ കരാറുകള്‍
    13/05/2025
    ദമാം ഒയാസിസ് സംഗമം സംഘടിപ്പിച്ചു
    13/05/2025
    നജ്റാനിൽ നിന്ന് നാട്ടിലേക്ക് യാത്ര തിരിച്ച തമിഴ്നാട് സ്വദേശിയെ ദമ്മാമിൽ കാണാതായി
    13/05/2025
    പാകിസ്ഥാനെ മറികടക്കാൻ ഒരേയൊരു വാദമേ ഉന്നയിക്കാനാകൂ,, ഇന്ത്യ ഒരു മതേതര രാഷ്ട്രമാണ് എന്ന വാചകം
    13/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.