Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Friday, July 4
    Breaking:
    • പൊളിഞ്ഞ ആശുപത്രിക്ക് ബാരിക്കേഡ് നിരത്തി സുരക്ഷ; സംസ്ഥാനത്ത് വ്യാപക പ്രതിഷേധം, യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം
    • ഇലക്ട്രീഷ്യനായ മലയാളി യുവാവ് ദുബൈയില്‍ ഷോക്കേറ്റ് മരിച്ചു
    • മെക്സിക്കൻ ബോക്സിങ് താരം ചാവെസിനെ അറസ്റ്റ് ചെയ്ത് യുഎസ് ഇമി​ഗ്രേഷൻ വിഭാഗം!
    • കേരളത്തിൽ വീണ്ടും നിപ; മൂന്നു ജില്ലകളിൽ ജാ​ഗ്രതാ നിർദ്ദേശം
    • ആശുപത്രികളില്‍ മികച്ച ചികിത്സയില്ല; പ്രതിഷേധത്തിനിടയില്‍ വിദഗ്ദ ചികിത്സക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»India

    സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു

    ReporterBy Reporter12/09/2024 India Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    CREATOR: gd-jpeg v1.0 (using IJG JPEG v80), quality = 60
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡൽഹി: സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു . എഴുപത്തിരണ്ട് വയസായിരുന്നു. ശ്വാസകോശത്തിലെ അണുബാധയെത്തുടർന്ന് ഡൽഹി എംയിംസിൽ ചികിത്സയിലിരിക്കുന്നതിനിടെയാണ് ഇന്ന് ഉച്ചതിരിഞ്ഞ് നാലുമണിയോടെയായിരുന്നു അന്ത്യം. രോഗം ഗുരുതരമായതിനെത്തുടർന്ന് കഴിഞ്ഞ മാസം 19ന് ആണ് യെച്ചൂരിയെ എയിംസിൽ പ്രവേശിപ്പിച്ചത്. നാല് ദിവസത്തോളമായി അദ്ദേഹം വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കഴിഞ്ഞത്. വിദഗ്ധ ഡോക്ടർമാരുടെ സംഘം അദ്ദേഹത്തെ നിരീക്ഷിച്ചുവരികയായിരുന്നു. രോഗം ഗുരുതരമായതിന് പിന്നാലെ പാർട്ടി വാർത്താക്കുറിപ്പ് പുറത്തിറക്കിയിരുന്നു.

    1952 ആഗസ്റ്റ് 12ന് ആന്ധ്ര ബ്രാഹ്മണ ദമ്പതികളായ സർവ്വേശ്വര സോമയാജുല യെച്ചൂരിയുടെയും കൽപ്പാക്കത്തിന്റെയും മകനായി മദ്രാസിലാണ് സീതാറാം യെച്ചൂരി ജനിച്ചത്. ഹൈദരാബാദിൽ വളർന്ന യെച്ചൂരി പത്താം ക്ലാസ് വരെ ഓൾ സെയിന്റ്സ് ഹൈസ്‌കൂളിൽ പഠിച്ചു. ശേഷം ഡൽഹിയിലെ പ്രസിഡന്റ്സ് എസ്റ്റേറ്റ് സ്‌കൂളിൽ ചേർന്ന യെച്ചൂരി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) ഹയർ സെക്കൻഡറി പരീക്ഷയിൽ അഖിലേന്ത്യാ ഒന്നാം റാങ്ക് കരസ്ഥമാക്കി. പിന്നീട് സെന്റ് സ്റ്റീഫൻസ് കോളേജിൽ നിന്നും ഡിഗ്രി കരസ്ഥമാക്കി. 1975ൽ ജവഹർലാൽ നെഹ്റു സർവ്വകലാശാലയിൽ നിന്നും ഇക്കണോമിക്സിൽ മാസ്റ്റർ ബിരുദം നേടി. പത്രപ്രവർത്തകയായ സീമ ക്രിസ്റ്റിയാണ് ഭാര്യ.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    1974ൽ എസ്എഫ്‌ഐയിലൂടെയാണ് രാഷ്ട്രീയ ജീവിതത്തിലേക്ക് കടക്കുന്നത്. ജെഎൻയുവിലെ പഠനത്തിനിടയിൽ ആണ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെടുന്നത്. അടിയന്തരാവസ്ഥക്കെതിരെ പ്രധിഷേധം ഉയർത്തിയതിനെ തുടർന്ന് ഡോക്ടറേറ്റ് പൂർത്തിയാക്കുന്നതിനു മുന്നേ തന്നെ അറസ്റ്റിലായി. ജയിൽ മോചിതനായ ശേഷം വീണ്ടും പഠനം തുടർന്നു. അതെ കാലയളവിൽ മൂന്നു തവണ യെച്ചൂരിയെ ജെഎൻയു വിദ്യാർഥി യൂണിയൻ പ്രസിഡണ്ടായി തിരഞ്ഞെടുത്തു.

    1978 ൽ എസ്എഫ്‌ഐ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട യെച്ചൂരി അതെ വർഷം തന്നെ എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡണ്ടായും തിരഞ്ഞെടുക്കപ്പെട്ടു. 1984ൽ സിപിഎം കേന്ദ്രകമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യെച്ചൂരി 1992 മുതൽ സിപിഎം പോളിറ്റ് ബ്യൂറോ അംഗമാണ്. അന്താരാഷ്ട്രവിഷയങ്ങളുടെ സിപിഎം തലവനും പാർട്ടി മുഖപ്പത്രമായ പീപ്പിൾ ഡെമോക്രസിയുടെ എഡിറ്ററും കൂടിയാണ് യെച്ചൂരി. വലതുപക്ഷത്തെ അധികാരത്തിൽ നിന്ന് അകറ്റി നിർത്തുന്ന കൂട്ടുകെട്ടുകളോട് താൽപ്പര്യമുള്ള ആളായിട്ടാണ് യെച്ചൂരിയെ കാണുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    പൊളിഞ്ഞ ആശുപത്രിക്ക് ബാരിക്കേഡ് നിരത്തി സുരക്ഷ; സംസ്ഥാനത്ത് വ്യാപക പ്രതിഷേധം, യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം
    04/07/2025
    ഇലക്ട്രീഷ്യനായ മലയാളി യുവാവ് ദുബൈയില്‍ ഷോക്കേറ്റ് മരിച്ചു
    04/07/2025
    മെക്സിക്കൻ ബോക്സിങ് താരം ചാവെസിനെ അറസ്റ്റ് ചെയ്ത് യുഎസ് ഇമി​ഗ്രേഷൻ വിഭാഗം!
    04/07/2025
    കേരളത്തിൽ വീണ്ടും നിപ; മൂന്നു ജില്ലകളിൽ ജാ​ഗ്രതാ നിർദ്ദേശം
    04/07/2025
    ആശുപത്രികളില്‍ മികച്ച ചികിത്സയില്ല; പ്രതിഷേധത്തിനിടയില്‍ വിദഗ്ദ ചികിത്സക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക്
    04/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version