ന്യൂഡൽഹി: പാചകവാതക സിലിണ്ടറിന്റെ വില രാജ്യത്ത് വീണ്ടും വർധിപ്പിച്ചു. വാണിജ്യ സിലിണ്ടറിന് 16 രൂപ 50 പൈസയാണ് വില വർധിപ്പിച്ചത്. ഇത് ഇന്നു മുതൽ പ്രാബല്യത്തിൽ വന്നതാണ് അറിയിപ്പ്.
വില വർധിപ്പിച്ചതോടെ, 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന്റെ വില സംസ്ഥാനത്ത് 1827 രൂപയായി കൂടി. അതേസമയം ഗാർഹിക പാചക വാതക വിലയിൽ മാറ്റമില്ല.
രാജ്യത്ത് തുടർച്ചയായി ഇത് അഞ്ചാം മാസമാണ് വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില വർധിപ്പിക്കുന്നത്. അഞ്ചുമാസത്തിനിടെ സിലിണ്ടറിന് കൂട്ടിയത് 173.5 രൂപയാണ്. കഴിഞ്ഞ നവംബറിൽ എണ്ണക്കമ്പനികൾ വാണിജ്യ സിലിണ്ടറിന് 62 രൂപ വർധിപ്പിച്ചിരുന്നു.
ഡൽഹിയിൽ ഗ്യാസ് വാണിജ്യ സിലിണ്ടറിന്റെ വില 1818 രൂപയും കൊൽക്കത്തയിൽ 1927 രൂപയുമാണ്. മുംബൈയിൽ 1771 രൂപയും ചെന്നൈയിൽ 1980.50 രൂപയുമാണ് വില.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group