ചെന്നൈ– നിയമസഭ, ലോക്‌സഭ മണ്ഡലം പുനര്‍ നിര്‍ണ്ണയിക്കുന്ന കേന്ദ്രത്തിന്റെ നടപടിക്കെതിരെ 3 മുഖ്യമന്ത്രിമാരും 7 സംസ്ഥാനങ്ങളിലെ പ്രധാന നേതാക്കളും നാളെ ചെന്നൈ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കും. മണ്ഡല പുനര്‍ നിര്‍ണയത്തിനെതിരെ ഐക്യ കര്‍മ്മ സമിതി രൂപീകരണമാണ് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ളിച്ച് കൂട്ടിയ യോഗത്തിന്റെ പ്രധാന അജണ്ട.
പിണറായി വിജയന്‍, രേവന്ത് റെഡ്ഢി ഭഗവന്ത് സിംഗ് എന്നീ മുഖ്യമന്ത്രിമാര്‍ യോഗത്തില്‍ പങ്കെടുക്കും. കെ. സുധാകരന്‍, ബിനോയ് വിശ്വം, എന്‍.കെ പ്രേമചന്ദ്രന്‍, പി.എം.എ സലാം തുടങ്ങിയവര്‍ യോഗത്തിനെത്തുമെന്നാണ് അറിയിപ്പ്. ബി.ജെ.പിയെ ചെറുക്കുന്ന പാര്‍ട്ടികളെ പാര്‍ലമെന്റില്‍ നിശബ്ദമാക്കാനുള്ള നീക്കം തടയുമെന്ന് സ്റ്റാലിന്‍ പറഞ്ഞു. എം.പി മാരുടെ എണ്ണല്ല സംസ്ഥാനങ്ങളുടെ അവകാശമാണ് പ്രശ്‌നമെന്നും സ്റ്റാലിന്‍ വ്യക്തമാക്കി. നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് സ്റ്റാലിന്‍ നടത്തുന്ന നാടകമാണ് യോഗമെന്ന് ബി.ജെ.പി പരിഹസിച്ചു.
2026 ലെ തിരഞ്ഞടുപ്പിന് മുന്നോടിയായി ജനസംഖ്യാ മാറ്റങ്ങളെ അടിസ്ഥാനമാക്കി പാര്‍ലമെന്ററി, നിയമസഭ മണ്ഡലങ്ങള്‍ പുനര്‍ നിര്‍ണ്ണയിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. 1967 ന് ശേഷമുള്ള അതിര്‍ത്തി നിര്‍ണ്ണയ നടപടികള്‍ 2002 ല്‍ ബിജെപിയുടെ അടല്‍ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ പാസാക്കിയ ഭേദഗതി പ്രകാരം മരവിപ്പിച്ചു. നിലവിലെ കണക്ക്് പ്രകാരം അതിര്‍ത്തി നിര്‍ണ്ണയത്തിനുള്ള കേന്ദ്രത്തിന്റെ പദ്ധതി ജനസംഖ്യ നിയന്ത്രിച്ച സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ച ലോക്‌സഭ സീറ്റുകളുടെ എണ്ണത്തില്‍ കുറവുണ്ടാക്കുമെന്ന് കാണിക്കുന്നു. വടക്കന്‍ മേഖലയില്‍ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് ജനസംഖ്യ വര്‍ദ്ധനവ് കാരണം കൂടുതല്‍ സീറ്റ് ലഭിക്കും.