ശ്രീനഗര്‍– ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയിലെ കര്‍ഷകരോട് 48 മണിക്കൂറിനുള്ളില്‍ വിളവെടുപ്പെടുക്കാന്‍ നിര്‍ദേശം നല്‍കി ബോര്‍ഡര്‍ സെക്യൂരിട്ടി ഫോഴ്‌സ്(ബി.എസ്.എഫ്). വിനോദ സഞ്ചാര കേന്ദ്രമായ പഹല്‍ഗാമിലെ ഭീകരാക്രമണത്തെ തുടര്‍ന്ന് പാക്-ഇന്ത്യ രാജ്യങ്ങള്‍ക്കിടയില്‍ സംഘര്‍ഷ സാഹചര്യം ഉടലെടുത്തതിന് പിന്നാലെയാണ് നിര്‍ദേശം.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് അതിര്‍ത്തികളില്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ ബി.എസ്.എഫ് ഒരുങ്ങുന്നു എന്നാണ് റിപ്പോര്‍ട്ട്. വിളവിന് നാശം സംഭവിക്കാതിരിക്കാണ് ഈ നിര്‍ദേശം. 530 കിലോമീറ്റര്‍ നീളമുള്ള അതിര്‍ത്തിയില്‍ 45000 ഏക്കര്‍ കൃഷി ചെയ്യുന്നുണ്ട്. അമൃത്സര്‍, ഫിറോസ്പൂര്‍, ഫാസിക ജില്ലകളിലെ ഗുരുദ്വാരകളിലെ ജില്ലകളിലെ കര്‍ഷകര്‍ക്ക് ഗുരുദ്വാരകളില്‍ നിന്ന് ഇതു സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഇന്ത്യ-പാക് തമ്മിലുള്ള സംഘര്‍ഷ സാധ്യത രൂക്ഷമായികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്രദേശത്ത് കൃഷിയിറക്കാന്‍ കര്‍ഷകര്‍ ആശങ്കയിലാണ്. വളര്‍ന്ന് നില്‍ക്കുന്ന ഗോതമ്പ് ചെടികള്‍ സുഗമമായ അതിര്‍ത്തി നിര്‍ണയത്തിന് തടസമാവുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.