ന്യൂഡൽഹി: 2024-ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം മുന്‍ ചീഫ് സെക്രട്ടറിയും കവിയുമായ കെ.ജയകുമാറിന്. പിങ്ഗള കേശിനി എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം ലഭിച്ചത്.
ഗാനരചയിതാവ്, വിവര്ത്തകന്, ചിത്രകാരന്, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ അറിയപ്പെടുന്ന ജയകുമാര്‍ നിലവില്‍ കേരള സര്‍ക്കാരിന്റെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഡയറക്ടറാണ്.
ആകെ 24 ഭാഷകളിൽ 21 എണ്ണത്തിലേക്കുള്ള പുരസ്കാരമാണ് ഇപ്പോൾ പ്രഖ്യാപിച്ചത്. എട്ട് കവിതാ സമാഹാരങ്ങൾക്കും മൂന്ന് നോവലുകൾക്കും രണ്ട് ചെറുകഥാ സമാഹാരങ്ങൾക്കും മൂന്ന് ഉപന്യാസങ്ങൾക്കും മൂന്ന് സാഹിത്യ വിമർശന പുസ്തകങ്ങൾക്കും ഒരു നാടകത്തിനുമാണ് ഇപ്പോൾ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചിട്ടുള്ളത്.