Close Menu
The Malayalam NewsThe Malayalam News
    Facebook X (Twitter) Instagram YouTube
    Thursday, May 15
    Breaking:
    • സൗദി അറാംകൊ അമേരിക്കൻ കമ്പനികളുമായി 90 ബില്യൺ ഡോളറിന്റെ 34 കരാറുകൾ ഒപ്പുവെച്ചു
    • ഗാസയിൽ നിന്ന് നൂറിലേറെ രോഗികളെ യു.എ.ഇ ആശുപത്രികളിലെത്തിച്ചു
    • 1.2 ട്രില്യൺ ഡോളറിന്റെ കരാറുകളിൽ ഒപ്പുവെച്ച് ഖത്തറും അമേരിക്കയും
    • വയനാട്ടിൽ റിസോർട്ടിലെ ടെന്റ് തകർന്നുവീണു; യുവതി മരിച്ചു
    • ഇസ്രായിൽ വംശഹത്യാ രാഷ്ട്രമെന്ന് സ്പെയിൻ പ്രധാനമന്ത്രി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    The Malayalam NewsThe Malayalam News
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • World
    • India
    • Kerala
    • Leisure
      • Entertainment
      • Travel
    • Happy News
    • Business
      • Market
      • Personal Finance
    • Auto
    • Technology
      • Gadgets
    • Sports
      • Football
      • Cricket
      • Other Sports
    • Jobs
    The Malayalam NewsThe Malayalam News
    Home»India

    വിദ്യാർഥികൾക്ക് ആശ്വാസം; 10,12 ക്ലാസുകളിലെ സിലബസ് 15% ചുരുക്കി സി.ബി.എസ്.ഇ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്15/11/2024 India Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂഡൽഹി:സി.ബി. എസ്. ഇ വിദ്യാർത്ഥികൾക്ക് ആശ്വാസമായി 10,12 ക്ലാസുകളിലെ എല്ലാ വിഷയങ്ങളുടെയും സിലബസ് 15% കുറയ്ക്കും. 2025 അദ്ധ്യയന വർഷം തന്നെ നടപ്പാക്കും. ഇന്റേണൽ അസസ്‌മെന്റ് മാർക്ക് 40% ആയി വർദ്ധിപ്പിക്കും. ഫൈനൽ എഴുത്തു പരീക്ഷയ്ക്ക് 60% മാർക്ക്. ഇംഗ്ലീഷ് സാഹിത്യം, സോഷ്യൽ സയൻസ് തുടങ്ങിയ തിരഞ്ഞെടുത്ത വിഷയങ്ങൾക്ക് പുസ്‌തകം നോക്കി പരീക്ഷ എഴുതുന്ന ഓപ്പൺ ബുക്ക് എക്സാം നടപ്പാക്കും.

    പ്രോജക്‌ട്, അസൈൻമെന്റ്, പീരിയോഡിക് ടെസ്റ്റ് എന്നിവ ഉൾപ്പെടുന്ന ഇന്റേണൽ അസസ്‌മെന്റിനാണ് (നിരന്തര മൂല്യനിർണയം) കൂടുതൽ ഊന്നൽ. നിലവിൽ 10-ാം ക്ളാസിൽ 20 ശതമാനവും 12ൽ 30 ശതമാനവുമാണ് ഇന്റേണൽ മാർക്ക്. ഒാപ്പൺ​ ബുക്ക് പരീക്ഷയി​ൽ കാണാതെ പഠിക്കുന്നതിന്റെ ഓർമ്മശക്തി പരിശോധിക്കുന്ന പരീക്ഷാരീതിയാണ് മാറുന്നത്. ഓർമ്മശക്തിയെ മാത്രം ആശ്രയിക്കാതെ വിശകലനം, വ്യാഖ്യാനം, പ്രായോഗിക ജ്ഞാനം എന്നിവയിൽ കുട്ടികളുടെ ശേഷി വിലയിരുത്താം.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇൻഡോറിൽ സ്കൂൾ പ്രിൻസിപ്പൽമാരുടെ സമ്മേളനത്തിൽ സി. ബി.എസ്. ഇ അറിയിച്ചതാണിത്. ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി, വിദ്യാർത്ഥികളുടെ പഠന ഭാരം ലഘൂകരിക്കാനും വിഷയങ്ങൾ ആഴത്തിൽ പഠിക്കാനും സിലബസിലും പരീക്ഷാ മൂല്യനിർണയത്തിലും സുപ്രധാന മാറ്റങ്ങളാണ് വരുന്നത്.

    മറ്റ് പരിഷ്‌കാരങ്ങൾ

    പ്രായോഗിക വിജ്ഞാനം 

    2025ൽ ഏകദേശം 50% ചോദ്യങ്ങളും പ്രായോഗിക അറിവും നൈപുണ്യ വിദ്യാഭ്യാസവും അടിസ്ഥാനമാക്കി. തിയറി പഠനത്തേക്കാൾ അറിവുകൾ പ്രയോഗിക്കാനുള്ള ശേഷി നിർണയിക്കുന്നതിന് മുൻതൂക്കം.

    വിഷയങ്ങൾ മനഃപാഠമാക്കുന്ന പരമ്പരാഗത രീതിക്ക് പകരം വിമർശനാത്മക ചിന്തയും പ്രശ്‌നപരിഹാര കഴിവുകളും പരിപോഷിപ്പിക്കും.

    ഡിജിറ്റൽ മൂല്യനിർണയം

    തെറ്റുകൾ ഒഴിവാക്കി മൂല്യ നിർണയം സുതാര്യമാക്കാനും ഗ്രേഡിംഗ് കൃത്യമാക്കാനും തിരഞ്ഞെടുത്ത വിഷയങ്ങളിൽ ഉത്തരക്കടലാസിന്റെ ഡിജിറ്റൽ മൂല്യനിർണയം തുടരും.

    വിശകലന ശേഷി

    മനഃപാഠമാക്കുന്നതിനു പകരം വിശകലന കഴിവുകൾക്കും ആശയങ്ങൾ മനസിലാക്കുന്നതിനും ഊന്നൽ. ജീവിതത്തിൽ അറിവ് പ്രയോഗിക്കാനുള്ള കഴിവ് വളർത്തും.

     രണ്ടു ബോർഡ് പരീക്ഷകൾ

    2025ൽ 10, 12 ക്ലാസുകളിൽ ഒറ്റ ടേം പരീക്ഷ നിലനിറുത്തും. 2025-2026 മുതൽ രണ്ടു ബോർഡ് പരീക്ഷകൾ. ഒറ്റ ബോർഡ് പരീക്ഷയുടെ സമ്മർദ്ദം ഒഴിവാക്കാം. പഠനം കൂടുതൽ കാര്യക്ഷമമാകും. മാർക്കും പ്രകടനവും മെച്ചപ്പെടുത്താൻ കൂടുതൽ അവസരങ്ങൾ. വർഷം മുഴുവൻ പഠന പുരോഗതി അറിയാം.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    സൗദി അറാംകൊ അമേരിക്കൻ കമ്പനികളുമായി 90 ബില്യൺ ഡോളറിന്റെ 34 കരാറുകൾ ഒപ്പുവെച്ചു
    15/05/2025
    ഗാസയിൽ നിന്ന് നൂറിലേറെ രോഗികളെ യു.എ.ഇ ആശുപത്രികളിലെത്തിച്ചു
    15/05/2025
    1.2 ട്രില്യൺ ഡോളറിന്റെ കരാറുകളിൽ ഒപ്പുവെച്ച് ഖത്തറും അമേരിക്കയും
    15/05/2025
    വയനാട്ടിൽ റിസോർട്ടിലെ ടെന്റ് തകർന്നുവീണു; യുവതി മരിച്ചു
    15/05/2025
    ഇസ്രായിൽ വംശഹത്യാ രാഷ്ട്രമെന്ന് സ്പെയിൻ പ്രധാനമന്ത്രി
    15/05/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version