ന്യൂഡല്‍ഹി– ഗുജറാത്ത് അതിര്‍ത്തിയിലൂടെ ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച പാക്ക് നുഴഞ്ഞു കയറ്റക്കാരനെ ബി.എസ്.എഫ് (ബോർഡർ സെക്യൂരിട്ടി ഫോഴ്സ്) വധിച്ചു. ഇന്നലെ രാത്രിയിലാണ് സംഭവം. രാജ്യാന്തര അതിര്‍ത്തി കടന്ന് വേലിക്കരികിലേക്ക് സംശയാസ്പദമായി ഒരാള്‍ എത്തുന്നത് സൈനികര്‍ കണ്ടിരിന്നു. ബി.എസ്.എഫ് നൽകിയ മുന്നറിയിപ്പുകള്‍ അവഗണിച്ച് മുന്നോട്ട് നീങ്ങിയതോടെ സൈന്യം വെടിയുതിര്‍ത്തു.
നിലവില്‍ ഇന്ത്യ-പാക് സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ അതിര്‍ത്തിയില്‍ കനത്ത സുരക്ഷയാണ് ഏര്‍പെടുത്തിയിരിക്കുന്നത്. ഏപ്രില്‍ 22ന് പഹല്‍ഗാമില്‍ നടന്ന തീവ്രവാദി ആക്രമണത്തിനു മറുപടിയായി ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂറെന്ന പേരില്‍ പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകര കേന്ദ്രങ്ങളും വ്യോമതാവളങ്ങളും ഇന്ത്യ തകര്‍ത്തിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group