മുംബൈ– ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്‌ഫോമായ ബുക്ക് മൈ ഷോയുടെ കലാകാരന്മാരുടെ ലിസ്റ്റില്‍ നിന്ന് ഹാസ്യതാരം കുനാല്‍ കാംറയുടെ പേര് നീക്കം ചെയ്തു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡയെക്കുറിച്ചുള്ള വിവാദപരാമര്‍ശത്തെത്തുടര്‍ന്ന് തുടര്‍ന്നാണ് നടപടി. കഴിഞ്ഞ ദിവസം ശിവസേന(ഷിന്‍ഡെ വിഭാഗം) റഹൂല്‍ എന്‍.കനാല്‍ കാംറക്ക് സ്റ്റാന്‍ഡ് അപ്പ് കോമഡി അവതരിപ്പിക്കാന്‍ ഒരു പ്ലാറ്റ്‌ഫോമും നല്‍കരുതെന്ന് ബുക്ക് മൈ ഷോക്ക് കത്തെഴുതിയുരുന്നു.
കാംറയുടെ പരിപാടികള്‍ പൊതുജനങ്ങളുടെ വികാരങ്ങളുടെ വ്രണപ്പെടുത്തുക മാത്രമല്ല, സാമൂഹിക ഐക്യത്തെ തകര്‍ക്കുകയും ചെയ്യുമെന്ന് റഹൂല്‍ എന്‍.കനാല്‍ കത്തിലൂടെ അവകാശപ്പെട്ടു. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബുക്ക് മൈ ഷോ പോലൊരു കമ്പനി കാംറക്ക് പരിപാടി അവതരിപ്പിക്കാന്‍ അവസരം നല്‍കുന്നതിലൂടെ പൊതുസമൂഹത്തിന് ഭീഷണിയായ വ്യക്തിയെ സഹായിക്കുന്നത് പോലെയാണെന്നും അദ്ദേഹം ആരോപിച്ചു.
വിവാദത്തെ തുടര്‍ന്ന് ഫോണിലൂടെ 500ല്‍ അധികം വധഭീഷണികള്‍ ലഭിച്ചതിനാല്‍ കാംറ സ്വന്തം നാടായ തമിഴ്‌നാട്ടിലേക്ക് മടങ്ങി. മുംബൈ പോലീസിന്റെ അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാന്‍ മദ്രാസ് ഹൈക്കോടതിയെ സമീപിച്ച് ഇടക്കാല സംരക്ഷണം നേടിയിരിക്കുകയാണ്