മുംബൈ– ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് നേരെ അജ്ഞാത ബോംബ് ഭീഷണി . ‘കോമ്രേഡ് പിണറായി വിജയൻ’ എന്ന മെയിൽ ഐഡിയിൽ നിന്നാണ് ഭീഷണി ലഭിച്ചതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. നാല് ബോംബുകൾ കെട്ടിടത്തിൽ സ്ഥാപിച്ചിട്ടുണ്ടെന്നും ഇന്ന് മൂന്നു മണിക്ക് പൊട്ടുമെന്നുമാണ് ഭീഷണി സന്ദേശം.
പരാതിയെ തുടർന്ന് ബോംബ് സ്ക്വാഡും പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും സംശയകരമായ ഒന്നും ലഭിച്ചില്ല. വ്യാജ സന്ദേശം അയച്ചതിന് വിവിധ വകുപ്പുകൾ ചുമത്തി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group