Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, January 29
    Breaking:
    • പൂച്ച പെറ്റുകിടക്കുന്ന ഖജനാവും വെച്ച് ജനങ്ങളെ കബളിപ്പിക്കുന്നു; ബജറ്റിനെതിരെ പ്രതിപക്ഷ നേതാവ്
    • ബജറ്റ്: 12-ാം ശമ്പള പരിഷ്‌കരണ കമീഷനെ പ്രഖ്യാപിച്ചു; ഡി.എ കുടിശ്ശിക നൽകും
    • എയ്ഡ്സ്, ക്ഷയം, മലേറിയ എന്നിവക്കെതിരായ പോരാട്ടത്തിന് സൗദി അറേബ്യ 3.9 കോടി ഡോളര്‍ സംഭാവന നല്‍കുന്നു
    • വയനാടന്‍ പ്രവാസി അസോസിയേഷന്‍ വിന്റര്‍ ഫെസ്റ്റ് സംഘടിപ്പിച്ചു
    • സ്വർണവിലയിൽ ‘മഹാവിസ്ഫോടനം’; പവന് ഒറ്റയടിക്ക് കൂടിയത് 8,640 രൂപ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    വജ്രങ്ങളും സ്വര്‍ണങ്ങളുമടക്കം പത്ത് ലക്ഷം രൂപയുടെ സമ്മാനം; വ്യാജ ലോട്ടറി തട്ടിപ്പില്‍ കുടുങ്ങി ആശാ വര്‍ക്കറുടെ മാനസിക നിലതെറ്റി

    പണം നല്‍കിയില്ലെങ്കില്‍ പുഷ്പലതയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി കാട്ടില്‍ കളയുമെന്ന് ഭർത്താവിനെ ഭീഷണിപ്പെടുത്തി
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്20/06/2025 India 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Fake lottary winner
    തട്ടിപ്പിനിരയായ പുഷ്പലത ഝാരിയ
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഭോപ്പാല്‍– അവര്‍ നല്ല ആളുകളാണ്, സമ്മാനത്തുക എന്തായാലും ലഭിക്കുമെന്നാണ് പുഷ്പലത ഇപ്പോഴും വിശ്വസിക്കുന്നത്. മധ്യപ്രദേശിലെ ജബല്‍പൂരിലെ ബാര്‍ഗി പ്രദേശത്തെ ആശാ വര്‍ക്കറാണ് പുഷ്പലത ഝാരിയ. ഗ്രാമീണരെ ശുശ്രൂഷിക്കുകയും രണ്ട് കുട്ടികളും ഭര്‍ത്താവുമായി സന്തുഷ്ട ജീവിതം. 2025 മാര്‍ച്ചില്‍ വന്ന ഒരു ഫോണ്‍ കോളിന് ശേഷമാണ് പുഷ്പലതയുടെ ജീവിതത്തിന്റെ താളം തെറ്റാന്‍ തുടങ്ങിയത്. ഒരു വിദേശറ നമ്പറില്‍ നിന്ന് മെഗാ ലോട്ടറി വിജയിച്ചെന്ന് പറഞ്ഞ് വന്ന ഫോണ്‍കോള്‍. കേട്ടയുടന്‍ സമ്മാന കഥ വിശ്വസിച്ച പുഷ്പലതയെ തട്ടിപ്പുകാര്‍ക്ക് ചൂഷണം ചെയ്യാന്‍ എളുപ്പമായിരുന്നു. സമ്മാനം ലഭിക്കണമെങ്കില്‍ തങ്ങള്‍ പറയുന്ന തുക പ്രൊസസിങ് ഫീസായി അടക്കണം. ഒട്ടും ആലോചിക്കാതെ പുഷ്പലത പണം അയച്ചു നല്‍കി.

    എന്നാല്‍ ഇതോടെ തീര്‍ന്നില്ല. പിന്നെയും ഫോണ്‍ വിളികള്‍ വന്നു. ലോട്ടറി സമ്മാനം അയച്ച കൊറിയര്‍ പിടിച്ചെടുത്തെന്നും അതില്‍ പുഷ്പലതയുടെ ആധാര്‍ കാര്‍ഡ് ഉണ്ടായിരുന്നെന്നും കൂടുതല്‍ പണം നല്‍കിയില്ലെങ്കില്‍ പിടിക്കപ്പെടുമെന്നും അവര്‍ ഭീഷണിപ്പെടുത്തി. ഭയന്നതിനാല്‍ പിന്നെയും നാല്‍ ലക്ഷത്തോളം രൂപ അയച്ചുകൊടുത്തു. പരിചയക്കാരില്‍ നിന്നും ബന്ധുക്കളില്‍ നിന്നും കടം വാങ്ങിയാണ് ഈ പണം നല്‍കിയത്. വീട്ടുകാരില്‍ നിന്നും നാട്ടുകാരില്‍ സമ്മാനത്തിന്റെ കാര്യം രഹസ്യമാക്കിവെക്കണമെന്ന് തട്ടിപ്പുകാര്‍ പ്രത്യേകം ആവശ്യപ്പെട്ടിരുന്നു. ഇല്ലെങ്കില്‍ സമ്മാനം റദ്ദാക്കുമെന്നും ഭീഷണിപ്പെടുത്തി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏപ്രില്‍ 23നാണ് ആരുമറിയാതെ പുഷ്പലത വീടു വിട്ടിറങ്ങിയത്. അലഞ്ഞു തിരിഞ്ഞ് പലയിടത്തായി കിട്ടുന്ന പണികളെല്ലാം ചെയ്തു. സമ്പാദിക്കുന്ന പണം തട്ടിപ്പുകാര്‍ പറയുന്ന കഥകള്‍ വിശ്വസിച്ച് അയച്ചു കൊടുത്തുകൊണ്ടേയിരുന്നു. വജ്രവും സ്വര്‍ണവും പത്ത് ലക്ഷം രൂപയുടെ സമ്മാനം ഉണ്ടെന്നാണ് തട്ടിപ്പുകാര്‍ പുഷ്പതയെ വിശ്വസിപ്പിച്ചത്. ഇതിനിടയില്‍ ജൂണ്‍ മാസത്തില്‍ ഇവരെ ഭീഷണിപ്പെടുത്തി കരയിപ്പിച്ച് ഷൂട്ട് ചെയ്ത വീഡിയോ ഭര്‍ത്താവിന് അയച്ച് ഭാര്യ തട്ടിക്കൊണ്ടു വന്നിരിക്കുകയാണെന്നും മോചനദ്രവ്യമായി രണ്ട് ലക്ഷം രൂപ ആശ്യപ്പെട്ടു. പണം നല്‍കിയില്ലെങ്കില്‍ ഭാര്യയെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി കാട്ടില്‍ കളയുമെന്ന് ഭീഷണിപ്പെടുത്തി. ഇത് കുടുംബത്തെ ഒന്നാകെ തളര്‍ത്തി.

    പിന്നീട് പുഷ്പലതയുടെ അമ്മ മധ്യപ്രദേശ് കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹരജി ഫയല്‍ ചെയ്യുകയും പോലീസ് അവരെ കണ്ടെത്തുകയും ചെയ്തു. പക്ഷെ അപ്പോഴും സമ്മാനത്തുക ലഭിക്കുമെന്ന് പുഷ്പലത ഉറച്ച് വിശ്വസിച്ചിരുന്നു. അവര്‍ നല്ലവരാണെന്നാണ് പോലീസിനോടുള്‍പ്പെടെ പറഞ്ഞപ്പോള്‍ സംഭവത്തില്‍ പന്തികേട് തോന്നിയത്. പരിശോധനയില്‍ പുഷ്പലതയുടെ മാനസിക നില തെറ്റിയിരിക്കുകയാണെന്ന് മനസ്സിലായി. ഇവര്‍ക്കിപ്പോള്‍ കൗണ്‍സിലിങ് നല്‍കി വരികയാണെന്ന് പോലീസ് അറിയിച്ചു. തട്ടിപ്പുകാര്‍ വിദേശത്തു നിന്നുള്ള ഐ.പി അഡ്രസ് ഉപയോഗിച്ചതിനാല്‍ പ്രതികളെ കണ്ടെത്തുകയെന്നത് ബുദ്ധിമുട്ടാണ്, പ്രതികള്‍ക്കായുള്ള തിരച്ചില്‍ നടക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Froad Lottery
    Latest News
    പൂച്ച പെറ്റുകിടക്കുന്ന ഖജനാവും വെച്ച് ജനങ്ങളെ കബളിപ്പിക്കുന്നു; ബജറ്റിനെതിരെ പ്രതിപക്ഷ നേതാവ്
    29/01/2026
    ബജറ്റ്: 12-ാം ശമ്പള പരിഷ്‌കരണ കമീഷനെ പ്രഖ്യാപിച്ചു; ഡി.എ കുടിശ്ശിക നൽകും
    29/01/2026
    എയ്ഡ്സ്, ക്ഷയം, മലേറിയ എന്നിവക്കെതിരായ പോരാട്ടത്തിന് സൗദി അറേബ്യ 3.9 കോടി ഡോളര്‍ സംഭാവന നല്‍കുന്നു
    29/01/2026
    വയനാടന്‍ പ്രവാസി അസോസിയേഷന്‍ വിന്റര്‍ ഫെസ്റ്റ് സംഘടിപ്പിച്ചു
    29/01/2026
    സ്വർണവിലയിൽ ‘മഹാവിസ്ഫോടനം’; പവന് ഒറ്റയടിക്ക് കൂടിയത് 8,640 രൂപ
    29/01/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.