ആഗ്ര– ആഗ്രയിലെ ചരിത്രപ്രസിദ്ധമായ ഷാഹി ജമാ മസ്ജിദിന്റെ പരിസരത്ത് മൃഗത്തിന്റെ തല ഉപേക്ഷിച്ചയാള്‍ അറസ്റ്റില്‍. 42 വയസ്സുള്ള നസറുദ്ദീനാണ് അറസ്റ്റിലായത്. വര്‍ഗീയ സംഘര്‍ഷം ഉണ്ടാക്കാനുള്ള നീക്കമാണിതെന്ന് അതികൃതര്‍ സംശയിക്കുന്നു. നസറുദ്ദീന്‍ മുഖം മറച്ച് പള്ളിയുടെ പരിസരത്തേക്ക് പ്രവേശിക്കുന്നതും മൃഗത്തിന്റെ തല ഉപേക്ഷിക്കുന്നതുമായ സി.സി.ടി.വി ദൃശ്യങ്ങള്‍ നേരത്തെ പോലീസിന് ലഭിച്ചിരുന്നു.
അന്വേഷണത്തില്‍ നഗരത്തിലെ ഒരു കടയില്‍ നിന്ന് 250 രൂപയ്ക്ക് മൃഗത്തിന്റെ തല നസറുദ്ദീന്‍ വാങ്ങിയതായി പോലീസ് കണ്ടെത്തി. ഇദ്ദേഹത്തിന്റെ ഫോണും മറ്റ് ഡിജിറ്റല്‍ വിവരങ്ങളും പോലീസ് പരിശോധിക്കുന്നുണ്ട്. പ്രതിയുടെ ബന്ധങ്ങള്‍, പിന്നില്‍ വേറെ ആരെങ്കിലുമുണ്ടോ എന്നീ കാര്യങ്ങളില്‍ വ്യക്തത വരേണ്ടതുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group