അമരാവതി: ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രിയായുള്ള ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവിന്റെ സത്യാപ്രതിജ്ഞാ തീയതിയില്‍ മാറ്റം. ജൂണ്‍ 12ന് അമരാവതിയില്‍വച്ച് സത്യാപ്രതിജ്ഞാ ചടങ്ങ് നടക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
നേരത്തേ ജൂണ്‍ ഒമ്പതിന് സത്യപ്രതിജ്ഞ നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ പ്രധാനമന്ത്രിയായുള്ള നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ഈ മാസം എട്ടിനാണ് നടക്കുക.
കേന്ദ്ര മന്ത്രിസഭയുടെ സത്യാപ്രതിജ്ഞാ ചടങ്ങിലേക്ക് നായിഡു അടക്കമുള്ള നേതാക്കളെ ക്ഷണിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തൊട്ടു പിറ്റേ ദിവസം അമരാവതിയില്‍ മടങ്ങിയെത്തി സത്യപ്രതിജ്ഞ നടത്താന്‍ പ്രായോഗിക ബുദ്ധിമുട്ടുകളുള്ള പശ്ചാത്തലത്തിലാണ് തീയതി മാറ്റിയത്.
അതേസമയം ആരോഗ്യം, ഗ്രാമവികസനം ഗതാഗതം അടക്കമുള്ള വകുപ്പുകളാണ് കേന്ദ്ര മന്ത്രിസഭയില്‍ ടിഡിപി ആവശ്യപ്പെടുന്നതെന്നാണ് വിവരം. ആന്ധ്രയിലേക്ക് ഫണ്ട് കൊണ്ടുവരാന്‍ കഴിയുന്ന വകുപ്പുകള്‍ ആവശ്യപ്പെടാനാണ് പാര്‍ട്ടി നീക്കം.